വാഷിങ്ടണ്‍: ബഹിരാകാശ രംഗത്ത് ആധിപത്യം സ്ഥാപിക്കാനൊരുങ്ങി ഇന്ത്യ. ഇതിന്റെ ഭാഗമായി 2024-ല്‍ ഒരു ഇന്ത്യന്‍ ബഹിരാകാശയാത്രികനെ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്ക് അയയ്ക്കാന്‍ ഇന്ത്യയും യുഎസും കൈകോര്‍ക്കുന്നു. വ്യാഴാഴ്ച പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം യുഎസ് പ്രസിഡന്റ് ജോ ബൈഡനാണ് ഇക്കാര്യം അറിയിച്ചത്. ഇതിനായി ഇന്ത്യയും യുഎസും എല്ലാ മാനുഷികമായ എല്ലാ പ്രവര്‍ത്തനങ്ങളിലും സഹകരിച്ച് പ്രവര്‍ത്തിക്കുന്നുണ്ടെന്ന് ബൈഡന്‍ പറഞ്ഞു.
ക്യാന്‍സര്‍, പ്രമേഹം തുടങ്ങിയ രോഗങ്ങള്‍ കണ്ടുപിടിക്കുന്നതിനും ചികിത്സിക്കുന്നതിനുമുള്ള പുതിയ മാര്‍ഗങ്ങള്‍ രൂപപ്പെടുത്തുന്നത് മുതല്‍ മനുഷ്യ ബഹിരാകാശ യാത്രയില്‍ 2024-ല്‍ ഒരു ഇന്ത്യന്‍ ബഹിരാകാശയാത്രികനെ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്ക് അയക്കുന്നത് വരെ മോദിക്കൊപ്പം സഹകരിക്കുമെന്ന് ജോ ബൈഡന്‍ പറഞ്ഞു. മൂന്ന് ദിവസത്തെ ഔദ്യോഗിക സന്ദര്‍ശനത്തിനായി യുഎസിലായിരുന്നു മോദി. ജോ ബൈഡനുമായി അദ്ദേഹം ഉഭയകക്ഷി ചര്‍ച്ചകള്‍ നടത്തുകയും, യുഎസ് കോണ്‍ഗ്രസിനെ അഭിസംബോധന ചെയ്യുകയും തുടര്‍ന്ന് വൈറ്റ് ഹൗസില്‍ ഡിന്നര്‍ കഴിക്കുകയും ചെയ്തു.
Post Your Comments