ഭോപ്പാല്‍: ജ്യോതിരാദിത്യ സിന്ധ്യ പാര്‍ട്ടി വിട്ടതിന് പിന്നാലെ കോണ്‍ഗ്രസിന് കനത്ത തിരിച്ചടി. പാര്‍ട്ടിയില്‍ നിന്നും ഇതിനോടകം 22 എംഎല്‍എമാര്‍ രാജിവെച്ചതായി ദേശീയ മാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. എംഎല്‍എമാര്‍ രാജിക്കത്ത് ഗവര്‍ണര്‍ക്ക് കൈമാറി.
നേരത്തെ മന്ത്രിസഭയിലെ ബാക്കി മന്ത്രിമാര്‍ രാജിവെച്ചിരുന്നു. മന്ത്രിസഭ പുന:സംഘടനയ്ക്ക് വേണ്ടിയായിരുന്നു മന്ത്രിമാരെ രാജിവെപ്പിച്ചത്. ഇടഞ്ഞു നില്‍ക്കുന്ന എം.എല്‍.എമാരെ ഉള്‍ക്കൊള്ളിക്കാനുള്ള ശ്രമമായിരുന്നു ഇത്.
എന്നാല്‍ ജ്യോതിരാദിത്യ സിന്ധ്യ കോണ്‍ഗ്രസ് വിട്ടതോടെ ശ്രമങ്ങളെല്ലാം പാഴാകുകയായിരുന്നു. അതേസമയം, ജ്യോതിരാദിത്യ സിന്ധ്യ ഇന്ന് ബിജെപി അംഗത്വം സ്വീകരിച്ചേക്കുമെന്നാണ് വിവരം.ഇതിനിടെ രാജ്യസഭ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ ഡല്‍ഹിയില്‍ ബിജെപി തെരഞ്ഞെടുപ്പ് സമിതി യോഗം പുരോഗമിക്കുകയാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അദ്ധ്യക്ഷതയിലാണ് യോഗം ചേരുന്നത്.
‘ഈ പോക്കാണെങ്കിൽ സോണിയയും രാഹുലും മാത്രമേ പാര്‍ട്ടിയില്‍ ബാക്കിയുണ്ടാകുകയുള്ളൂ’- ഷാനവാസ് ഹുസ്സൈൻ
യോഗത്തില്‍ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ, പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗ്, കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി എന്നിവരും പങ്കെടുക്കുന്നുണ്ട്. മധ്യപ്രദേശിന് പുറമെ ഗുജറാത്തിലും കോൺഗ്രസ് എംഎൽഎ മാർ രാജിക്കൊരുങ്ങുന്നു എന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നുണ്ട്.
Post Your Comments