ന്യൂഡല്‍ഹി: കോണ്‍ഗ്രസിന്റെ പ്രമുഖ നേതാവും രാഹുല്‍ ഗാന്ധിയുടെ അടുത്ത അനുയായിയുമായിരുന്ന ജ്യോതിരാദിത്യ സിന്ധ്യ പാര്‍ട്ടിയില്‍ നിന്നും രാജിവെച്ചതോടെ കോണ്‍ഗ്രസ് നേതൃത്വം കടുത്ത പ്രതിസന്ധിയിലായിരിക്കുകയാണ്. അതേസമയം സാമൂഹ്യ മാധ്യമങ്ങളിലടക്കം നേതൃത്വത്തിനെതിരെ കടുത്ത പ്രതിഷേധമാണ് ഉള്ളത്. ഇതേ രീതിയില്‍ മുന്നോട്ടു പോകുകയാണെങ്കില്‍ കോണ്‍ഗ്രസില്‍ സോണിയയും രാഹുലും മാത്രമേ ബാക്കിയുണ്ടാകുകയു്ള്ളൂ എന്ന് ബിജെപി വക്താവ് ഷാനവാസ് ഹുസൈന്‍ പരിഹസിച്ചു.
മാദ്ധ്യമങ്ങളോട് സംസാരിക്കവേയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.’അവര്‍ എത്ര നേതാക്കളെ ഇനി പുറത്താക്കും? അവര്‍ തങ്ങളുടെ നേതാക്കളെ ഇതുപോലെ പുറത്താക്കുന്നത് തുടരുകയാണെങ്കില്‍ സോണിയയും രാഹുല്‍ ഗാന്ധിയും മാത്രമേ കോണ്‍ഗ്രസില്‍ അവശേഷിക്കുകയുള്ളൂ. അതിന് അധികം കാലതാമസമുണ്ടാകില്ല’. ഹുസൈന്‍ പറഞ്ഞു.ജ്യോതിരാദിത്യ സിന്ധ്യയോട് പെരുമാറിയ അതേ രീതിയിലാണ് കോണ്‍ഗ്രസ് മുതിര്‍ന്ന നേതാവായ സച്ചിന്‍ പൈലറ്റിനോടും പെരുമാറുന്നത്.
സച്ചിന്‍ പൈലറ്റിന്റെ ഫോട്ടോകള്‍ അവരുടെ പോസ്റ്ററുകളില്‍ പോലും കോണ്‍ഗ്രസ് ഉള്‍പ്പെടുത്തിയിട്ടില്ല. ഉന്നത നേതൃത്വത്തിന്റെ പ്രവര്‍ത്തനത്തില്‍ യുവാക്കളും മറ്റ് പാര്‍ട്ടി പ്രവര്‍ത്തകരും ആശങ്കയിലാണെന്നും ഷാനവാസ് ഹുസൈന്‍ വ്യക്തമാക്കി.
Post Your Comments