ന്യൂഡൽഹി: എയർപോർട്സ് എക്കോണമിക് റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ ബിൽ പാസാക്കി ലോക്‌സഭ. പെഗാസസ് വിവാദത്തിൽ ലോകസഭയിൽ പ്രതിപക്ഷം പ്രതിഷേധം ഉയർത്തുന്നതിനിടയിലാണ് ബില്ല് ലോക്‌സഭ പാസാക്കിയത്.
Read Also: കോഴിതീറ്റ ഫാക്ടറിയില്‍ സ്‌ഫോടനം; ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെ 23 പേര്‍ക്ക് പരിക്കേറ്റു
കേന്ദ്ര വ്യോമയാന മന്ത്രി ജ്യോതിരാദിത്യ സിന്ധ്യയാണ് ലോക്‌സഭയിൽ ബില്ല് അവതരിപ്പിച്ചത്. രാജ്യത്ത എല്ലാ വിഭാഗം ജനങ്ങൾക്കും വിമാനയാത്ര സാധ്യമാക്കുകയെന്നതാണ് മോദി സർക്കാറിന്റെ ലക്ഷ്യമെന്ന് അദ്ദേഹം പറഞ്ഞു. ഉഡാൻ പദ്ധതിയിൽ ഉൾപ്പെടുത്തി ചെറിയ നഗരങ്ങളിൽ നിന്ന് പോലും വിമാനസർവീസുകൾ ആരംഭിച്ചുവെന്നും ജ്യോതിരാദിത്യ സിന്ധ്യ വ്യക്തമാക്കി.
ഉൾനാടൻ ജലഗതാഗത ബില്ലും ലോക്‌സഭ പാസാക്കി. ഉൾനാടൻ ജലഗതാഗതം സംബന്ധിച്ച നിയമങ്ങളിൽ ഏകീകരണമുണ്ടാക്കുന്നതിനാണ് ബിൽ പാസാക്കിയതെന്ന് മന്ത്രി സർബാനന്ദ സൊനോവാൾ അറിയിച്ചു. ഈ മേഖലയിലെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് നിലവിലെ നിയമങ്ങൾ പര്യാപ്തമല്ലെന്നും അദ്ദേഹം വിശദമാക്കി.
Post Your Comments