കേന്ദ്രസർക്കാർ ഇടപെടൽ വിജയകരമായതോടെ ഡൽഹിയിൽ നിന്ന് വിവിധ സ്ഥലങ്ങളിലേക്ക് സർവീസ് നടത്തുന്ന വിമാനങ്ങളുടെ ടിക്കറ്റ് നിരക്ക് കുത്തനെ കുറച്ചു. റിപ്പോർട്ടുകൾ പ്രകാരം, ഡൽഹിയിൽ നിന്നുള്ള വിമാനങ്ങളുടെ ടിക്കറ്റ് നിരക്ക് 14 ശതമാനം മുതൽ 61 ശതമാനം വരെയാണ് കുറച്ചിരിക്കുന്നത്. കേന്ദ്ര വ്യോമയാന മന്ത്രി ജ്യോതിരാദിത്യ സിന്ധ്യയാണ് ഇത് സംബന്ധിച്ച വിവരങ്ങൾ പുറത്തുവിട്ടത്. ഇതുമായി ബന്ധപ്പെട്ടുള്ള വിവരങ്ങൾ ചർച്ച ചെയ്യാൻ ജൂൺ ആറിന് വ്യോമയാന ഉപദേശക സമിതി യോഗം ചേർന്നിരുന്നു.
വിപണിയിലെ വിവിധ ഘടകങ്ങൾ വിലയിരുത്തിയതിനു ശേഷം ടിക്കറ്റ് നിരക്കുകൾ നിശ്ചയിക്കാനുള്ള അവകാശം വിമാന കമ്പനികൾക്ക് ഉണ്ട്. എന്നാൽ, വിവിധ ഭാഗങ്ങളിലേക്ക് നിരക്കുകൾ ഉയർത്തുമ്പോൾ വിമാന കമ്പനികൾ നിയന്ത്രണം പാലിക്കണമെന്ന് കേന്ദ്രമന്ത്രി ആവശ്യപ്പെട്ടിട്ടുണ്ട്. ‘ഡൽഹിയിൽ നിന്നും ശ്രീനഗർ, ലേ, പൂനെ, മുംബൈ എന്നിവിടങ്ങളിലേക്കുള്ള വിമാന ടിക്കറ്റ് നിരക്കുകൾ 61 ശതമാനം വരെ കുറച്ചതിൽ ഞാൻ വളരെയധികം സന്തോഷവാനാണ്. ടിക്കറ്റ് നിരക്ക് കുറച്ചെങ്കിലും, ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷനും, വ്യോമയാന മന്ത്രാലയവും പ്രതിദിന വിമാനനിരക്കുകൾ പ്രത്യേകം നിരീക്ഷിക്കുന്നുണ്ട്’, ജ്യോതിരാദിത്യ സിന്ധ്യ പറഞ്ഞു.
Also Read: പാലക്കാട് സ്ഥാപിച്ച എഐ ക്യാമറ തകർന്നു: ഇടിച്ച വാഹനം നിർത്താതെ പോയി
Post Your Comments