ഭോപ്പാല്‍: മധ്യപ്രദേശില്‍ കോൺഗ്രസിനെ ഞെട്ടിച്ചു വീണ്ടും രാഷ്ട്രീയ നീക്കം നടന്നിരിക്കുകയാണ്. കോണ്‍ഗ്രസ് എംഎല്‍എ സതീഷ് സിക്കര്‍വാര്‍ ബിജെപി നേതാവിന്റെ കാല്‍ തൊട്ട് വണങ്ങിയതാണ് ഇപ്പോള്‍ ചര്‍ച്ചയാവുന്നത്. ആ ബിജെപി നേതാവ് മറ്റാരുമല്ല, കേന്ദ്ര മന്ത്രി ജ്യോതിരാദിത്യ സിന്ധ്യയാണ്. അദ്ദേഹത്തിന്റെ കാല്‍ പൊതുമധ്യത്തില്‍ വെച്ച് കോണ്‍ഗ്രസ് എംഎൽഎ പിടിക്കുന്നത് വലിയ വിവാദമായിരിക്കുകയാണ്.
ഗ്വാളിയോറില്‍ സിന്ധ്യയുടെ സന്ദര്‍ശനത്തിനിടെയാണ് വിവാദ സംഭവമുണ്ടായത്. ഇയാള്‍ ഡയസിലേക്ക് ചാടി കേറി വന്ന് സിന്ധ്യയുടെ കാല് തൊട്ട് വണങ്ങുന്നതാണ് വീഡിയോയില്‍ ഉള്ളത്. ബിജെപി മന്ത്രി മായാ സിംഗിന്റെ കാലിലും ഇയാള്‍ വീഴുന്നുണ്ട്. ജ്യോതിരാദിത്യ സിന്ധ്യയുടെ അമ്മായിയാണ് മായാ സിംഗ്. ബിജെപി നേതൃത്വുമായി അടുപ്പം സ്ഥാപിക്കാനുള്ള നീക്കമാണ് സതീഷ് നടത്തിയെതന്നാണ് കോണ്‍ഗ്രസ് നേതൃത്വത്തിന്റെ വിലയിരുത്തല്‍. സതീഷ് സിക്കര്‍വാര്‍ പാര്‍ട്ടി വിടുമോ എന്ന ചോദ്യം കോണ്‍ഗ്രസ് ക്യാമ്പില്‍ ശക്തമായിരിക്കുകയാണ്.
സിന്ധ്യയുമായി വളരെ അടുത്ത ബന്ധവും സികര്‍വാറിനുണ്ട്.കോണ്‍ഗ്രസില്‍ ഇപ്പോള്‍ തന്നെ വിഭാഗീയത വളരെ രൂക്ഷമാണ്. അടുത്തിടെ നടന്ന ഉപതിരഞ്ഞെടുപ്പില്‍ പ്രതീക്ഷിച്ചത്ര നേട്ടവും കോണ്‍ഗ്രസിനുണ്ടായില്ല. ഈ സാഹചര്യത്തില്‍ കൂടുതല്‍ നേതാക്കള്‍ പാര്‍ട്ടി വിടുമെന്ന് അഭ്യൂഹമുണ്ട്. എന്നാൽ ഇത് ഇന്ത്യന്‍ സംസ്‌കാരമാണെന്നും, ബഹുമാനസൂചകമായി കാല്‍ തൊട്ട് വണങ്ങാറുണ്ടെന്നും കോണ്‍ഗ്രസ് വക്താവ് നരേന്ദ്ര സലൂജ പറഞ്ഞു. അദ്ദേഹം കോണ്‍ഗ്രസ് വിട്ട് പോകുമെന്നത് അഭ്യൂഹങ്ങള്‍ മാത്രമാണ്. എന്നും കോണ്‍ഗ്രസിനൊപ്പം തന്നെ അദ്ദേഹമുണ്ടാകുമെന്നും നരേന്ദ്ര സലൂജ വ്യക്തമാക്കി.
Post Your Comments