News

വിട്ടുവീഴ്ചയില്ല: തുടർച്ചയായുള്ള വ്യോമയാന അപകടങ്ങളിൽ ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തി കേന്ദ്രമന്ത്രി

ഡൽഹി: തുടർച്ചയായുള്ള വ്യോമയാന അപകടങ്ങളെത്തുടർന്ന് കേന്ദ്ര സിവിൽ ഏവിയേഷൻ മന്ത്രി ജ്യോതിരാദിത്യ സിന്ധ്യയുടെ നേതൃത്വത്തിൽ അടിയന്തര യോഗം ചേർന്നു. സിവിൽ ഏവിയേഷൻ മന്ത്രാലയത്തിലെയും ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷനിലെയും മുതിർന്ന ഉദ്യോഗസ്ഥരുമായും ജ്യോതിരാദിത്യ സിന്ധ്യ രണ്ട് മണിക്കൂർ കൂടിക്കാഴ്ച നടത്തി.

യോഗത്തിൽ, ഡി.ജി.സി.എയുടെ സുരക്ഷാ മേൽനോട്ടം കർശനമാക്കുന്നതിനും, കൂടുതൽ മെച്ചപ്പെടുത്തുന്നതിനുമുള്ള നിർദ്ദേശങ്ങൾ കേന്ദ്രമന്ത്രി പുറപ്പെടുവിച്ചു. യാത്രക്കാരുടെ സുരക്ഷയാണ് പരമപ്രധാനമെന്നും, സുരക്ഷ, എയർലൈൻ പ്രവർത്തനങ്ങളുടെ വിശ്വാസ്യത, കർശനമായ അന്താരാഷ്ട്ര സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കൽ, എന്നിവയിൽ യാതൊരു വിട്ടുവീഴ്ചയുമില്ലെന്നും മന്ത്രി ആവർത്തിച്ചു.

അറ്റകുറ്റ പണിക്കിടെ കെഎസ്ഇബി ജീവനക്കാരൻ ഷോക്കേറ്റ് മരിച്ചു

കഴിഞ്ഞ ദിവസം കോഴിക്കോട്ട് നിന്ന് ദുബായിലേക്കുള്ള എയർ ഇന്ത്യ എക്സ്പ്രസ് വിമാനം ഐ.എക്സ്-355  മസ്‌കറ്റിലേക്ക് തിരിച്ചുവിട്ടിരുന്നു. യാത്രയ്ക്കിടെ ഫോർവേഡ് ഗാലിയിലെ വെന്റുകളിലൊന്നിൽ നിന്ന്, കത്തുന്ന ദുർഗന്ധം വന്നതോടെ വിമാനം വഴിതിരിച്ച് വിടുകയായിരുന്നു.

ഞായറാഴ്ച നടന്ന മറ്റൊരു സംഭവത്തിൽ, യു.എ.ഇയിലെ ഷാർജയിൽ നിന്ന് ഹൈദരാബാദിലേക്കുള്ള ഇൻഡിഗോ വിമാനത്തിൽ, പൈലറ്റ് സാങ്കേതിക തകരാർ റിപ്പോർട്ട് ചെയ്തതിനെ തുടർന്ന്, വിമാനം പാകിസ്ഥാനിലെ കറാച്ചിയിലേക്ക് തിരിച്ചുവിട്ടിരുന്നു. സാങ്കേതിക തകരാറിനെ തുടർന്ന്, കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ കറാച്ചിയിൽ ഇറങ്ങുന്ന രണ്ടാമത്തെ ഇന്ത്യൻ വിമാനക്കമ്പനിയാണിത്.

പ്രതിപക്ഷത്തിന്റെ ഉപരാഷ്ട്രപതി സ്ഥാനാർത്ഥിയായി മുൻ കേന്ദ്രമന്ത്രി മാർഗരറ്റ് ആൽവയെ പ്രഖ്യാപിച്ചു

ഈ മാസം ആദ്യം ഡൽഹിയിൽ നിന്ന് ദുബായിലേക്ക് പുറപ്പെട്ട സ്പൈസ് ജെറ്റ് വിമാനം തകരാറിനെ തുടർന്ന് 150 ഓളം യാത്രക്കാരുമായി കറാച്ചിയിൽ ഇറങ്ങിയിരുന്നു. സംഭവം ഏവിയേഷൻ റെഗുലേറ്റർ ഡി.ജി.സി.എയുടെ ശ്രദ്ധയിൽപ്പെടുത്തി, വിഷയത്തിൽ അന്വേഷണം ആരംഭിച്ചു.

18 ദിവസത്തിനുള്ളിൽ എട്ട് തകരാർ സംഭവിച്ചതിനെ തുടർന്ന് ഡി.ജി.സി.എ സ്‌പൈസ് ജെറ്റിന് കാരണം കാണിക്കൽ നോട്ടീസ് നൽകിയിട്ടുണ്ട്. സുരക്ഷിതവും, കാര്യക്ഷമവും, വിശ്വസനീയവുമായ ഒരു എയർ സർവ്വീസ് നടത്തുന്നതിൽ സ്പൈസ് ജെറ്റ് പരാജയപ്പെട്ടതായി ഡി.ജി.സി.എ വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button