തൃശൂര്‍: സംസ്ഥാനത്ത് പക്ഷിപ്പനി സ്ഥിരീകരിച്ചതോടെ ചിക്കന്‍ വില കുത്തനെ ഇടിഞ്ഞു. കോഴിയെ കഴിച്ചാല്‍ കൊറോണയുണ്ടാകുമെന്ന വ്യാജപ്രചാരണം ചിക്കന്‍ വിലയെ പിന്നോട്ടടിച്ചിരുന്നു. അതിന്റെ കൂടെ പക്ഷിപ്പനി കൂടി സ്ഥിരീകരിച്ചതോടെ കോഴിയെ ആര്‍ക്കും വേണ്ടാതായി. ക്രൈസ്തവര്‍ നോമ്പിലായതും വിപണിയെ പ്രതികൂലമായി ബാധിച്ചു. ഇന്നലെ തൃശൂരിലെ അരിമ്പൂര്‍ സെന്ററില്‍ ഒരു കിലോ ചിക്കന് 19 രൂപയായിരുന്നു വില.
45 രൂപയ്ക്കാണ് കച്ചവടം ആരംഭിച്ചതെങ്കിലും വ്യാപാരികള്‍ തമ്മിലുള്ള മത്സരം കടുത്തതോടെ വില കുറയ്ക്കുകയായിരുന്നു.ഒരാഴ്ച മുമ്പ് വരെ 82 രൂപയായിരുന്നു ഇറച്ചിക്കോഴിയുടെ വില. കോഴിക്ക് വില കുറവാണെങ്കിലും മിക്ക ഹോട്ടലുകളിലും ചിക്കന്‍ ഫ്രൈയുടെ വില കുറച്ചിട്ടില്ല. വിലയിടിവു തുടര്‍ന്നാല്‍ ഉത്പാദന ചെലവ് പോലും ലഭിക്കാതെ കോഴി കര്‍ഷകര്‍ വന്‍ നഷ്ടത്തിലാകും. കര്‍ഷകര്‍ കടുത്ത പ്രതിസന്ധിയിലേയ്ക്കാണ് നീങ്ങുന്നത്.
Post Your Comments