ന്യൂഡൽഹി: രൂക്ഷമായ സാമ്പത്തിക പ്രതിസന്ധിയിലായ യെസ് ബാങ്കിന്റെ നിയന്ത്രണം റിസര്‍വ് ബാങ്ക് ഏറ്റെടുക്കുന്നതിന് മുമ്പ് വൻ തുക പിൻവലിച്ച് തിരുപ്പതി ക്ഷേത്രം. റിസര്‍വ് ബാങ്ക് യെസ് ബാങ്കിന് മൊറട്ടോറിയം പ്രഖ്യാപിക്കുന്നതിന് മുൻപ് തന്നെ ആന്ധ്രയിലെ തിരുപ്പതി ക്ഷേത്രം ബാങ്കിൽ നിന്ന് 1300 കോടി രൂപ പിൻവലിച്ചിരുന്നു.
യെസ് ബാങ്കിന്റെ തകർച്ച മുൻകൂട്ടി അറിഞ്ഞിരുന്നോ എന്ന ചോദ്യവും ഇതോടെ സജീവമായി. കഴിഞ്ഞ ഒക്ടോബറിലാണ് തിരുപ്പതി ദേവസ്വം 1300 കോടിരൂപ പിൻവലിച്ചത്. എന്നാൽ ഇതിന് പിന്നിൽ ബാങ്കിന്റെ പ്രതിസന്ധിയുമായി ബന്ധമില്ലെന്നും. നിക്ഷേപ കാലാവധി പുർത്തിയായത് െകാണ്ടാണ് തുക പിൻവലിച്ചതെന്നും ക്ഷേത്രം അധികൃതർ വ്യക്തമാക്കുന്നു.
ALSO READ: കോവിഡ് 19: ലോകാരോഗ്യ സംഘടനക്ക് വൻ തുക വാഗ്ദാനം ചെയ്‌ത് ചൈന
അതേസമയം മൊറട്ടോറിയം കാലാവധി അവസാനിക്കുന്നതിനു മുൻപു തന്നെ ബാങ്കിന്റെ ഇടപാടുകൾ പൂർവസ്ഥിതിയിലാകുമെന്ന് യെസ് ബാങ്ക് അധികൃതർ വ്യക്തമാക്കുന്നുണ്ട്. സാമ്പത്തിക പ്രതിസന്ധിയിലായ യെസ് ബാങ്കിന്റെ നിയന്ത്രണം റിസര്‍വ് ബാങ്ക് ഏറ്റെടുത്ത് മൊറട്ടോറിയം പ്രഖ്യാപിച്ചിരുന്നു. ഇതോടെ അക്കൗണ്ട് ഉടമകള്‍ക്കു പ്രതിമാസം പിന്‍വലിക്കാവുന്ന തുകയുടെ പരിധി 50,000 രൂപയാക്കിയിരുന്നു. ഇതാണു നിക്ഷേപകരെ വലച്ചത്.
Post Your Comments