Latest NewsNewsBusiness

നിക്ഷേപങ്ങളുടെ പലിശ നിരക്ക് വർദ്ധിപ്പിച്ച് യെസ് ബാങ്ക്

ഒരാഴ്ച മുതൽ രണ്ടാഴ്ച വരെ കാലാവധിയുള്ള നിക്ഷേപങ്ങൾക്ക് 3.25 ശതമാനം പലിശയാണ് വാഗ്ദാനം ചെയ്യുന്നത്

തിരഞ്ഞെടുത്ത കാലയളവിലെ സേവിംഗ്സ് അക്കൗണ്ടുകളുടെയും രണ്ടു കോടി രൂപയിൽ താഴെയുള്ള സ്ഥിര നിക്ഷേപങ്ങളുടെയും പലിശ നിരക്ക് വർദ്ധിപ്പിച്ച് പ്രമുഖ വായ്പാ ദാതാവായ യെസ് ബാങ്ക്. 3 വർഷം മുതൽ 10 വർഷം വരെ കാലാവധിയുള്ള നിക്ഷേപങ്ങൾക്ക് ഇനി ഉയർന്ന പലിശ ലഭിക്കും. മുതിർന്ന പൗരന്മാർക്ക് 7.50 ശതമാനം പലിശയും, സാധാരണ പൗരന്മാർക്ക് 6.75 ശതമാനം പലിശയുമാണ് വാഗ്ദാനം ചെയ്യുന്നത്. പുതുക്കിയ നിരക്കുകൾ നവംബർ 3 മുതൽ പ്രാബല്യത്തിലായി.

ഒരാഴ്ച മുതൽ രണ്ടാഴ്ച വരെ കാലാവധിയുള്ള നിക്ഷേപങ്ങൾക്ക് 3.25 ശതമാനം പലിശയാണ് വാഗ്ദാനം ചെയ്യുന്നത്. രണ്ടാഴ്ച മുതൽ ഒന്നരമാസം വരെ കാലാവധിയുള്ള നിക്ഷേപങ്ങൾക്ക് 3.70 ശതമാനവും, ഒന്നര മാസം മുതൽ 3 മാസം വരെയുള്ള നിക്ഷേപങ്ങൾക്ക് 4.10 ശതമാനം പലിശയുമാണ് നൽകുക. 3 മാസം മുതൽ 6 മാസം വരെയുള്ള നിക്ഷേപങ്ങൾക്ക് 4.75 ശതമാനം പലിശ ലഭിക്കുന്നതാണ്.

Also Read: ഗൂഗിൾ: സ്ട്രീറ്റ് വ്യൂ ആപ്പിന്റെ സേവനം നിർത്തലാക്കുന്നു

6 മുതൽ 9 മാസം വരെ കാലാവധി നിക്ഷേപങ്ങൾക്ക് 5.50 ശതമാനവും, ഒരു വർഷം കാലാവധി നിക്ഷേപങ്ങൾക്ക് 5.75 ശതമാനവും പലിശ ലഭിക്കും. ഒരു വർഷം മുതൽ ഒന്നര വർഷം വരെ കാലാവധിയുള്ള നിക്ഷേപങ്ങൾക്ക് 6.50 ശതമാനമാണ് പലിശ നിരക്ക്. ഒന്നര വർഷം മുതൽ 10 വർഷം വരെ കാലാവധി നിക്ഷേപങ്ങൾക്ക് 6.75 ശതമാനമാണ് യെസ് ബാങ്ക് പലിശ നൽകുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button