ബെയ്ജിംഗ്: കൊറോണ എന്ന വിപത്തിനെ നേരിടാൻ ലോകാരോഗ്യ സംഘടന (ഡബ്ല്യുഎച്ച്ഒ) ക്ക് വൻ തുക വാഗ്ദാനം ചെയ്‌ത് ചൈന. ലോകാരോഗ്യ സംഘടനക്ക് രണ്ട് കോടി യുഎസ് ഡോളറിന്റെ സഹായമാണ് ചൈന വാഗ്ദാനം ചെയ്തിരിക്കുന്നത്. ലോകത്ത് 3,600 പേര് കൊറോണ ബാധിച്ച് മരിച്ച പശ്ചാത്തലത്തിലാണ് ചൈന സഹായവുമായി രംഗത്തെത്തിരിക്കുന്നത്.
ചൈനയിലാണ് ആദ്യം കൊറോണ റിപ്പോര്‍ട്ട് ചെയ്തത്. മൂവായിരത്തിലധികം പേരാണ് ചൈനയില്‍ മാത്രം കൊറോണ ബാധിച്ച് മരിച്ചത്. വിവിധ രാജ്യങ്ങളിലായി ലക്ഷക്കണക്കിന് പേരാണ് നിരീക്ഷണത്തിലുള്ളത്. കൊറോണ പടരുന്ന പശ്ചാത്തലത്തില്‍ ലോകാരോഗ്യ സംഘടന ആഗോള അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരുന്നു.
അതേസമയം, ജില്ലയില്‍ കോവിഡ് 19 സ്ഥിരീകരിച്ച സാഹചര്യത്തില്‍ രോഗം പടരാതിരിക്കാന്‍ പരമാവധി ശ്രദ്ധിക്കണമെന്ന് ജില്ലാ കളക്ടര്‍ പി.ബി. നൂഹ് അറിയിച്ചു. രോഗലക്ഷണമുള്ളവരില്‍ നിന്നും വ്യക്തി സമ്ബര്‍ക്കം ഒഴിവാക്കണമെന്നും പരമാവധി പൊതുപരിപാടികള്‍ ഒഴിവാക്കണമെന്നും അദ്ദേഹം പറഞ്ഞു. കല്യാണം, മരണാനന്തര ചടങ്ങുകള്‍, ഉത്സവങ്ങള്‍, പെരുന്നാള്‍, മതപരമായ പരിപാടികള്‍, രാഷ്ട്രീയ യോഗങ്ങള്‍ തുടങ്ങിയവയും കഴിയുമെങ്കില്‍ ഒഴിവാക്കണമെന്നും കളക്ടര്‍ അറിയിച്ചു.
അസുഖം ഒഴിവാക്കാനുള്ള ഏറ്റവും നല്ല മാര്‍ഗം പൊതു ഇടങ്ങളിലെ സമ്ബര്‍ക്കം ഒഴിവാക്കുക, പൊതു ഇടങ്ങളില്‍ നിന്ന് വിട്ടുനില്‍ക്കുക എന്നിവ ചെയ്യുന്നതാണ്. അസുഖ ബാധിതരുമായി ഒരു മീറ്ററില്‍ കുറഞ്ഞ സാഹചര്യത്തില്‍ ഇടപഴകുമ്ബോഴാണ് രോഗം പകരാന്‍ ഇടയാകുന്നത്.
ചുമയ്ക്കുമ്ബോഴും തുമ്മുമ്ബോഴും മറ്റുള്ളവര്‍ക്ക് പകരാതിരിക്കാനുള്ള മുന്‍കരുതലുകള്‍ കൃത്യമായി പാലിക്കുക. കൃത്യമായ ഇടവേളകളില്‍ കൈകള്‍ സോപ്പ് ഉപയോഗിച്ച് കഴുകുക. ഈ രണ്ട് നിര്‍ദ്ദേശങ്ങള്‍ അടങ്ങിയ കോവിഡ് 19 പ്രതിരോധവുമായി ബന്ധപ്പെട്ട വീഡിയോകള്‍ സര്‍ക്കാരിന്‍റെ വിവിധ ഔദ്യോഗിക ഫേസ്ബുക്ക് പേജുകളിലും മറ്റ് സോഷ്യല്‍ മീഡിയകളിലും ലഭ്യമാണെന്നും കളക്ടര്‍ പറഞ്ഞു.
Post Your Comments