Latest NewsNewsBusiness

സ്ഥിര നിക്ഷേപങ്ങൾക്ക് ഉയർന്ന പലിശ! നിരക്കുകൾ വർദ്ധിപ്പിച്ച് ഈ ബാങ്ക്

7 ദിവസം മുതൽ 14 ദിവസം വരെ കാലാവധി പൂർത്തിയാക്കുന്ന സ്ഥിര നിക്ഷേപങ്ങൾക്ക് 3.25 ശതമാനം പലിശ ലഭിക്കും

സ്ഥിര നിക്ഷേപം നടത്താൻ ആഗ്രഹിക്കുന്നവർക്ക് സന്തോഷവാർത്തയുമായി എത്തിയിരിക്കുകയാണ് രാജ്യത്തെ പ്രമുഖ സ്വകാര്യ മേഖല ബാങ്കായ യെസ് ബാങ്ക്. രണ്ട് കോടി രൂപയിൽ താഴെയുള്ള സ്ഥിര നിക്ഷേപങ്ങളുടെ പലിശ നിരക്കാണ് ഉയർത്തിയിരിക്കുന്നത്. പുതുക്കിയ നിരക്കുകൾ അനുസരിച്ച്, സാധാരണ പൗരന്മാർക്ക് പരമാവധി 7.75 ശതമാനം വരെയും, മുതിർന്ന പൗരന്മാർക്ക് 8.25 ശതമാനം വരെയും പലിശ ലഭിക്കും.

7 ദിവസം മുതൽ 14 ദിവസം വരെ കാലാവധി പൂർത്തിയാക്കുന്ന സ്ഥിര നിക്ഷേപങ്ങൾക്ക് 3.25 ശതമാനം പലിശ ലഭിക്കും. 15 ദിവസം മുതൽ 45 ദിവസത്തിനുള്ളിൽ കാലാവധി പൂർത്തിയാക്കുന്ന സ്ഥിര നിക്ഷേപങ്ങൾക്ക് 3.70 ശതമാനവും, 46 ദിവസം മുതൽ 90 ദിവസം വരെയുള്ള സ്ഥിര നിക്ഷേപങ്ങൾക്ക് 4.10 ശതമാനവുമാണ് പലിശ ലഭിക്കുക. 91 ദിവസം മുതൽ 160 ദിവസം വരെയുള്ള നിക്ഷേപങ്ങൾക്ക് 4.75 ശതമാനം പലിശ വാഗ്ദാനം ചെയ്യുന്നുണ്ട്. 1 വർഷം മുതൽ 1.5 വർഷം വരെയുള്ള സ്ഥിര നിക്ഷേപങ്ങളിൽ സാധാരണ പൗരന്മാർക്ക് 7.5 ശതമാനവും, മുതിർന്ന പൗരന്മാർക്ക് 8 ശതമാനവും പലിശ ലഭിക്കും.

Also Read: മീന്‍ പിടിക്കുന്നതിനിടെ തോട്ടില്‍ കാല്‍ വഴുതിവീണ് വീണ് വിദ്യാര്‍ത്ഥി മരിച്ചു

18 മാസം മുതൽ 36 മാസത്തിൽ താഴെ സ്ഥിര നിക്ഷേപം നടത്തുന്ന സാധാരണ പൗരന്മാർക്ക് 7.75 ശതമാനം പലിശയും, മുതിർന്ന പൗരന്മാർക്ക് 8.25 ശതമാനം പലിശയുമാണ് വാഗ്ദാനം ചെയ്യുന്നത്. 36 മാസം മുതൽ 5 വർഷത്തിൽ താഴെയുള്ള കാലാവധിയിൽ 7.25 ശതമാനം പലിശയും, 5 വർഷം മുതൽ 10 വർഷത്തേക്കുള്ള കാലാവധിയിൽ 7 ശതമാനവും പലിശ ലഭിക്കും. ഇതേ കാലയളവിൽ മുതിർന്ന പൗരന്മാർക്ക് 7.75 ശതമാനം പലിശയാണ് വാഗ്ദാനം ചെയ്യുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button