
പത്തനംതിട്ട: പത്തനംതിട്ട ജില്ലയിൽ കോവിഡ് 19 സ്ഥിരീകരിച്ച പശ്ചാത്തലത്തിൽ അയ്യപ്പ ഭക്തര്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശവുമായി ദേവസ്വം ബോര്‍ഡ്. ഭക്തര്‍ക്കായി പ്രത്യേക നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താന്‍ ഉദ്ദേശിക്കുന്നില്ലെന്ന് ദേവസ്വം ബോര്‍ഡ് വ്യക്തമാക്കി.
വെള്ളിയാഴ്ച്ച വൈകിട്ടാണ് മാസ പൂജക്കായി നട തുറക്കുന്നത്. വൈറസ് ലക്ഷണങ്ങളുള്ളവര്‍ ദര്‍ശനം ഒഴിവാക്കണമെന്നാണ് ദേവസ്വം ബോര്‍ഡിന്റെ പ്രധാന നിര്‍ദേശം. അതേസമയം, കൊറോണ വൈറസ് റിപ്പോര്‍ട്ട് ചെയ്ത സ്ഥലങ്ങളില്‍ നിന്നും കേരളത്തില്‍ എത്തുന്നവര്‍ യത്രാവിവരം മറച്ചുവെയ്ക്കുന്നത് കുറ്റകൃത്യമാണെന്നും ആരോഗ്യമന്ത്രി കെ.കെ ഷൈലജ പറഞ്ഞു. ഇവര്‍ക്കെതിരെയും ശക്തമായ നടപടി സ്വീകരിക്കുമെന്നും മന്ത്രി മുന്നറിയിപ്പ് നല്‍കി.
ALSO READ: കൊറോണ ബാധ: മലേഷ്യയും തായ്‌ലാന്റും വിലക്കിയ ക്രൂയിസ് കപ്പലിൽ നിരവധി ഇന്ത്യക്കാർ
എന്നാല്‍ ആറ്റുകാല്‍ പൊങ്കാലയോട് അനുബന്ധിച്ച ആരോഗ്യ ജാഗ്രതാ നിര്‍ദ്ദേശങ്ങള്‍ കര്‍ശനമാക്കുമെന്ന് ആരോഗ്യമന്ത്രി അറിയിച്ചിട്ടുണ്ട്. ഇത്രയും ആളുകള്‍ ഒത്തുകൂടുന്ന ചടങ്ങായതിനാല്‍ നിയന്ത്രണം ഏര്‍പ്പെടുത്തുന്നതിന് പരിമിതിയുണ്ടെന്നും അതുകൊണ്ട് തന്നെ രോഗ ബാധയുടെ ഗൗരവം കണക്കിലെടുത്ത് രോഗ ലക്ഷണങ്ങളുള്ളവര്‍ പൊങ്കാലക്ക് എത്തരുതെന്നും മന്ത്രി അഭ്യര്‍ത്ഥിച്ചു.
Post Your Comments