ക്വലാലംപൂര്‍: കൊറോണ ബാധ പടർന്നു പിടിക്കുന്ന സാഹചര്യത്തിൽ മലേഷ്യ, തായ്‌ലാന്റ് തുറമുഖങ്ങളില്‍ ക്രൂയിസ് കപ്പലിനെ വിലക്കി. കോസ്റ്റ ഫോര്‍ച്യൂണാ എന്ന ആഡംബര കപ്പലാണ് ഇരുതുറമുഖത്തും അടുക്കാനാകാതെ നടുക്കടലില്‍ നങ്കൂരമിടേണ്ടി വന്നിരിക്കുന്നത്. കപ്പലില്‍ ആകെ 2000 പേരാണുള്ളത്.
ഇറ്റലിയില്‍ നിന്നുള്ള കപ്പലായതിനാല്‍ കൊറോണ ഭീതികാരണമാണ് ഇരു രാജ്യങ്ങളും അനുമതി നിഷേധിച്ചിരിക്കുന്നത്. കപ്പിലില്‍ 64 ഇറ്റലിക്കാരും അത്രതന്നെ ഇന്ത്യക്കാരുമുണ്ടെന്നുമാണ് റിപ്പോര്‍ട്ട്.
കപ്പലില്‍ ആര്‍ക്കും കൊറോണ ബാധയില്ലെന്ന് സ്ഥിരീകരിച്ചിട്ടും അനുമതി നല്‍കാന്‍ അധികൃതര്‍ തയ്യാറായിട്ടില്ല. ഇറ്റലിയില്‍ കഴിഞ്ഞ 14 ദിവസത്തിനുള്ളില്‍ താമസിച്ചിരുന്നവര്‍ കപ്പലില്‍ ഉണ്ടെന്നുള്ളതാണ് തായ് സര്‍ക്കാറിനെ അലട്ടുന്ന പ്രശ്‌നം. തായ്‌ലാന്റിലെ പ്രസിദ്ധമായ വിനോദസഞ്ചാര കേന്ദ്രമായ ഫുക്കറ്റിലേക്ക് പോകാനായിട്ടാണ് കപ്പല്‍ എത്തിയത്.
ALSO READ: കോവിഡ് 19: പത്തനംതിട്ടയില്‍ വൈറസ് സ്ഥിരീകരിച്ചവരുടെ ഇടവക പള്ളികളില്‍ പ്രാര്‍ത്ഥന ഒഴിവാക്കി
എന്നാല്‍ ചൈന കഴിഞ്ഞാല്‍ ഏറ്റവും അധികം ആളുകള്‍ മരണപ്പെട്ടിരിക്കുന്നത് ഇറ്റലിയിലായതിനാല്‍ വന്‍ ഭീതിയാണ് മറ്റ് രാജ്യങ്ങള്‍ക്കുള്ളത്. നിലവില്‍ 230 പേര്‍ ഇറ്റലിയില്‍ മാത്രം കൊറോണ മൂലം മരണപ്പെട്ടുകഴിഞ്ഞു. കഴിഞ്ഞ ദിവസം ഇതേ കപ്പല്‍ മലേഷ്യയുടെ തീരത്ത് അടുക്കാന്‍ ശ്രമിച്ചിട്ടും അവിടത്തെ ഭരണകൂടവും അനുവാദം നല്ഡകിയില്ല.
Post Your Comments