തിരുവനന്തപുരം: മന്ത്രി കെ.ടി. ജലീലിനെ പിന്തുണച്ച് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. ജലീൽ മന്ത്രിസ്ഥാനം രാജിവയ്ക്കേണ്ട സാഹചര്യമില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. ജലീലിന്റെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല രംഗത്തുവന്നിരുന്നു. ഇതിന് പിന്നാലെയാണ് അദ്ദേഹത്തിന്റെ പ്രതികരണം. അതേസമയം കേരള സാങ്കേതിക സർവകലാശാലയിൽ മന്ത്രി ജലീലും പ്രൈറ്റ് സെക്രട്ടറിയും സർവകലാശാലാ ഉദ്യോഗസ്ഥരും പങ്കെടുത്ത് അദാലത്ത് സംഘടിപ്പിച്ചതും തീരുമാനങ്ങൾ കൈക്കൊണ്ടതും നിയമവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടി ഗവർണർ ഉത്തരവിറക്കിയിരുന്നു.
Post Your Comments