KeralaLatest NewsNews

കോടിയേരി ബാലകൃഷ്ണന്റെ സ്മൃതി കുടീരത്തിലെ ചിത്രത്തിൽ രാസവസ്തു ഒഴിച്ച് വികൃതമാക്കി : ഒരാൾ കസ്റ്റഡിയിൽ

ഇയാളാണോ അക്രമത്തിന് പിന്നിലെന്ന് സ്ഥിരീകരിച്ചിട്ടില്ല

കണ്ണൂർ : പയ്യാമ്പലം സ്‌മൃതി കുടീരങ്ങളിൽ രാസവസ്തു ഒഴിച്ച സംഭവത്തിൽ ഒരാള്‍ കസ്റ്റഡിയില്‍. ബീച്ചില്‍ കുപ്പി പെറുക്കുന്ന കണ്ണൂർ സ്വദേശിയെയാണ് പൊലീസ് കസ്റ്റഡിയില്‍ എടുത്തത്. കസ്റ്റഡിയിലെടുത്തയാളെ എ.സി.പിയുടെ നേതൃത്വത്തില്‍ ചോദ്യം ചെയ്യുകയാണ്. ബീച്ചില്‍ അലഞ്ഞു തിരിഞ്ഞു നടക്കുന്ന ആളാണ് കസ്റ്റഡിയിൽ ആയിരിക്കുന്നതെന്നു പൊലീസ് പറഞ്ഞു. ഇയാളാണോ അക്രമത്തിന് പിന്നിലെന്ന് സ്ഥിരീകരിച്ചിട്ടില്ല.

read also: ഭാര്യയെ പുഴയിലേക്ക് എറിഞ്ഞുകൊണ്ട് മീനുകളെപ്പോലെ രമിക്കുന്ന നായകൻ : ആടുജീവിതം സിനിമയിൽ നഷ്ടപ്പെട്ടു പോയ ആടുജീവിതം

പയ്യാമ്പലത്തെ സി.പി.എം നേതാക്കളുടെ സ്മൃതി കുടീരത്തിലും സ്തൂപത്തിലും രാസവസ്തു ഒഴിച്ച്‌ വികൃതമാക്കുകയായിരുന്നു. കോടിയേരി ബാലകൃഷ്ണന്റെ സ്മൃതി കുടീരത്തില്‍ സ്ഥാപിച്ച ഫോട്ടോയിലും മുൻ മുഖ്യമന്ത്രി ഇ.കെ. നായനാർ, ഒ. ഭരതൻ,മുൻ സംസ്ഥാന സെക്രട്ടറി ചടയൻ ഗോവിന്ദൻ എന്നിവരുടെ സ്മൃതി കുടീരത്തിലും ദ്രാവകം ഒഴിച്ചിരുന്നു. പ്രദേശത്തെ മുഴുവൻ സി.സി ടിവി ദൃശ്യങ്ങളും പരിശോധിച്ചാണ് അന്വേഷണം പോലീസ് മുന്നോട്ട് കൊണ്ട് പോകുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button