Latest NewsKeralaNews

വീട്ടുമുറ്റത്ത് കളിച്ചു കൊണ്ടിരിക്കെ രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥിനിക്ക് പൊട്ടക്കിണറ്റില്‍ വീണ് ദാരുണാന്ത്യം

കൊല്ലം: വീട്ടുമുറ്റത്ത് കളിക്കുന്നതിനിടെ പൊട്ടക്കിണറ്റില്‍ വീണ് 7 വയസ്സുകാരി മരിച്ചു. കൊല്ലം കടയ്ക്കലിലാണു സംഭവം. ഏറ്റികടവ് മോഹന വിലാസത്തില്‍ മനോജിന്റെ മകളും കടയ്ക്കല്‍ ടൗണ്‍ എല്‍പി സ്‌കൂളിലെ രണ്ടാം ക്ലാസ് വിദ്യാര്‍ഥിനിയുമായ മാളവികയാണു മരിച്ചത്. വീട്ടുമുറ്റത്ത് കളിക്കുന്നതിനിടെ മാളവിക മറയില്ലാത്ത പൊട്ടക്കിണറ്റിലേക്ക് വീഴുകയായിരുന്നു.

വെള്ളമില്ലാതെ കിടന്ന കിണറ്റിലെ പാറക്കല്ലില്‍ തലയിടിച്ചാണു മരണം. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ മാളവിക സംഭവസ്ഥലത്ത് തന്നെ മരിച്ചതായാണ് വിവരം. കിണറ്റില്‍ പാറക്കൂട്ടവും മാലിന്യങ്ങളും നിറഞ്ഞ നിലയിലായിരുന്നു. മൃതദേഹം കടയ്ക്കല്‍ താലൂക്ക് ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button