Latest NewsIndiaNews

‘എന്റെ കൈയിലുള്ള പോക്കറ്റ് മണി തരാം, ഈ റോഡിലെ കുഴികൾ ഒന്ന് നന്നാക്കി തരാമോ’: മുഖ്യമന്ത്രിയോട് ഏഴുവയസുകാരി

ബംഗളൂരു : റോഡിലെ കുഴികൾ അടച്ച് തരാൻ മുഖ്യമന്ത്രിയോട് അഭ്യർത്ഥന നടത്തുന്ന ഏഴുവയസുകാരിയുടെ വീഡിയോയാണ് ഇപ്പോൾ സോഷ്യൽമീഡിയയിൽ വൈറലായിരിക്കുന്നത്. കർണാടക മുഖ്യമന്ത്രിയോടാണ് ധവാനി എന്ന പെൺകുട്ടി അഭ്യർത്ഥന നടത്തിയിരിക്കുന്നത്.

മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈയെ അപ്പൂപ്പാ എന്ന് വിളിച്ചാണ് പെൺകുട്ടി വീഡിയോയിൽ അഭിസംബോധന ചെയ്യുന്നത്. ‘ബംഗളൂരുവിലെ റോഡുകൾ ദയനീയമാണ്. റോഡുകളിൽ വൻ കുഴികളാണ്. നിരവധി പേരാണ് ഈ കുഴികൾ കാരണം അപകടത്തിൽപ്പെടുന്നത് നിരവധി പേർക്ക് ജീവൻ നഷ്ടപ്പെട്ടു. പല കുടുംബങ്ങളും അനാഥരായി. അവരുടെയൊക്കെ കുടുംബത്തെ ആരാണ് സംരക്ഷിക്കുക. എന്റെ കൈയിലുള്ള പോക്കറ്റ് മണി തരാം, ഈ റോഡുകൾ ഒന്ന് നന്നാക്കി തരാമോ’- പെൺകുട്ടി വീഡിയോയിൽ ചോദിക്കുന്നു.

ധവാനിയുടെ അമ്മയ്ക്ക് രണ്ടുവർഷം മുമ്പ് റോഡിലെ കുഴിയിൽ വീണുണ്ടായ അപകടത്തിൽ കാര്യമായി പരിക്കേറ്റിരുന്നു. ഇതാണ് ഇത്തരത്തിലാെരു അഭ്യർത്ഥന നടത്താൻ പെൺകുട്ടിയെ പ്രേരിപ്പിച്ചതെന്നാണ് കരുതുന്നത്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button