ThrissurLatest NewsKeralaNattuvarthaNews

ഏഴു വയസുകാരിയെ പീഡിപ്പിച്ചു : എക്‌സൈസ്‌ ഓഫീസര്‍ക്ക്‌ ഏഴു വര്‍ഷം കഠിനതടവും പിഴയും

പാലക്കാട്‌ കൊല്ലങ്കോട്‌ മേട്ടുപ്പാളയം വിനോദി(50)നെയാണ്‌ തൃശൂര്‍ ഫാസ്‌റ്റ്‌ ട്രാക്‌ സ്‌പെഷല്‍ കോടതി ജഡ്‌ജി ബിന്ദു സുധാകരന്‍ ശിക്ഷിച്ചത്‌

തൃശൂര്‍: ഏഴു വയസുകാരിയെ പീഡിപ്പിച്ച കേസില്‍ എക്‌സൈസ്‌ ഓഫീസര്‍ക്ക്‌ ഏഴു വര്‍ഷം കഠിനതടവും 50,000 രൂപ പിഴയും ശിക്ഷ വിധിച്ച് കോടതി. പാലക്കാട്‌ കൊല്ലങ്കോട്‌ മേട്ടുപ്പാളയം വിനോദി(50)നെയാണ്‌ തൃശൂര്‍ ഫാസ്‌റ്റ്‌ ട്രാക്‌ സ്‌പെഷല്‍ കോടതി ജഡ്‌ജി ബിന്ദു സുധാകരന്‍ ശിക്ഷിച്ചത്‌. പിഴയടയ്‌ക്കാത്ത പക്ഷം ആറു മാസംകൂടി തടവ്‌ ശിക്ഷ അനുഭവിക്കണം. പിഴത്തുക അതിജീവിതയ്‌ക്കു നല്‍കണമെന്നും കോടതി നിർദ്ദേശിച്ചു.

Read Also : നി​യ​ന്ത്ര​ണം​ വി​ട്ട കാർ മ​ര​ത്തി​ലി​ടി​ച്ച് അ​മ്മ​യ്ക്കും കു​ഞ്ഞിനും ദാരുണാന്ത്യം : നാ​ലു​പേ​രു​ടെ നി​ല ഗു​രു​ത​രം

2016-ലായിരുന്നു കേസിനാസ്‌പദമായ സംഭവം. കുട്ടിയുടെ ബന്ധുക്കളുടെ പരാതിയിൽ വെസ്‌റ്റ്‌ പൊലീസാണ്‌ കേസെടുത്തത്‌. ഇന്‍സ്‌പെക്‌ടര്‍ ശ്രീജിത്ത്‌ രജിസ്‌റ്റര്‍ ചെയ്‌ത കേസില്‍ ഇന്‍സ്‌പെക്‌ടര്‍മാരായ ശ്യാം മുരളി, പി.വി. സിന്ധു എന്നിവരാണ്‌ കുറ്റപത്രം സമര്‍പ്പിച്ചത്‌.

പ്രോസിക്യൂഷനെ സഹായിക്കാന്‍ സി.പി.ഒമാരായ സംഗീത്‌, ഗീത എന്നിവരാണ് ഹാജരായത്. ഫാസ്‌റ്റ്‌ ട്രാക്‌ കോടതി സ്‌പെഷല്‍ പബ്ലിക്‌ പ്രോസിക്യൂട്ടര്‍ അഡ്വ:കെ.പി. അജയ്‌കുമാര്‍, അഡ്വ: ദില്‍ എന്നിവർ പ്രോസിക്യൂഷനുവേണ്ടി ഹാജരായി.

shortlink

Related Articles

Post Your Comments

Related Articles


Back to top button