പാലക്കാട്∙ കളിച്ചുകൊണ്ടിരിക്കെ കമുക് വീണ് ഏഴു വയസ്സുകാരി മരിച്ചു. മണ്ണാർക്കാടിനു സമീപം കാഞ്ഞിരപ്പുഴ പാണ്ടിപ്പാടം തൊട്ടിപ്പറമ്പ് ഇബ്രാഹീമിന്റെ മകൾ ടി.പി.ഫാത്തിമസന (7) ആണ് മരിച്ചത്.
വീടിനു സമീപത്തെ തോട്ടത്തിൽ കളിച്ചുകൊണ്ടിരിക്കെ ഞായറാഴ്ച ഉച്ചയ്ക്ക് രണ്ടോടെയാണ് അപകടം നടന്നത്. കമുകിന് അടിയിൽപ്പെട്ട ഫാത്തിമയെ പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്ന വഴിയാണ് മരിച്ചത്. മുതുക്കുറുശി കെവിഎഎൽപി സ്കൂളിലെ രണ്ടാം ക്ലാസ് വിദ്യാർഥിനിയാണ്.
Post Your Comments