Latest NewsKeralaNews

ബിന്ദു അമ്മിണിയെ കസ്​റ്റഡിയിലെടുത്തു

കോഴിക്കോട്​: മാനാഞ്ചിറ സ്​ക്വയറിന്​ സമീപം പൗരത്വ ഭേദഗതി നിയമത്തിനെതിരെ സമരം നടത്തുന്ന സാമൂഹ്യ പ്രവര്‍ത്തക​ ബിന്ദു അമ്മിണിയെ ടൗണ്‍ പൊലീസ്​ കസ്​റ്റഡിയിലെടുത്തു. സമരത്തിന്റെ ഭാഗമായി നടത്തിയ ബക്കറ്റ്​ പിരിവ് ചോദ്യം ചെയ്​ത്​ സി.എ.എ അനുകൂലികളായ രണ്ട്​ യുവാക്കള്‍ തര്‍ക്കമുണ്ടാക്കിയതിനെ തുടര്‍ന്നാണ് അറസ്റ്റ് ചെയ്‌തത്‌. സി.എ.എ വിരുദ്ധ സമരം ചെയ്യുന്നതിന് അതേസമയം സംഘപരിവാറുകാരന്റെ ഭീഷണിയും കേരള പോലീസിന്റെ അറസ്റ്റുമാണുണ്ടായതെന്ന്​ ബിന്ദു അമ്മിണി ഫേസ്​ബുക്കില്‍ കുറിച്ചു. സമരം ചെയ്യുന്നവരെ അറസ്റ്റു ചെയ്ത് സി.എ.എ വിരുദ്ധ സമരം തകര്‍ക്കാമെന്ന് കേരളത്തില്‍ വ്യാമോഹിക്കേണ്ടെന്നും കേരള ജനത അത് അനുവദിക്കില്ലെന്നും അവർ വ്യക്തമാക്കി.

Read also: ഭയമില്ലാതെ പ്രതിഷേധിക്കാവുന്ന ഒരു കാലമുണ്ടായിരുന്നു; അതിന് നന്ദി പറയേണ്ടത് കോണ്‍ഗ്രസിനോടാണെന്ന് കണ്ണന്‍ ഗോപിനാഥന്‍

shortlink

Related Articles

Post Your Comments

Related Articles


Back to top button