Latest NewsNewsIndia

സി പി എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയെ രാജ്യസഭാ എം പി ആക്കാൻ ശക്തമായ നീക്കം

ന്യൂഡൽഹി: സി പി എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയെ രാജ്യസഭാ എം പി ആക്കാൻ നീക്കം ശക്തമാക്കുന്നു. ഇത് സംബന്ധിച്ച് പാർട്ടിയുടെ പശ്ചിമബംഗാൾ ഘടകം ശുപാർശ ചെയ്തു. അന്തിമതീരുമാനം പൊളിറ്റ് ബ്യുറോയുടേതായിരിക്കും.

ബംഗാളിൽ ഒഴിവുവരുന്ന അഞ്ച്‌ രാജ്യസഭാസീറ്റിലേക്കുള്ള തിരഞ്ഞെടുപ്പ് മാർച്ച് 26-നാണ് നടക്കുക. നാലു സീറ്റ് ഭരണകക്ഷിയായ തൃണമൂൽ കോൺഗ്രസിനു കിട്ടും. അവശേഷിക്കുന്ന ഒരു സീറ്റിലേക്കാണു മത്സരം. ഇതിൽ കോൺഗ്രസുമായി കൂട്ടുചേർന്നായിരിക്കും സി.പി.എം. മത്സരിക്കുക. എട്ട് എം.എൽ.എ.മാർ മാത്രമുള്ള ബി.ജെ.പി. മത്സരിക്കുന്നില്ല. യെച്ചൂരിയുടെ സ്ഥാനാർഥിത്വത്തിന് പി.ബി.യിൽനിന്ന് അംഗീകാരം വാങ്ങുന്നതിന് സംസ്ഥാന സെക്രട്ടറി സൂര്യകാന്ത് മിശ്രയെ ചുമതലപ്പെടുത്തി.

നിലവിലെ നിയമസഭാ സീറ്റുകളുടെ വിതരണമനുസരിച്ച് തൃണമൂലിന് ഉറപ്പായും നാല് സീറ്റുകള്‍ ലഭിക്കും. അതുകൊണ്ട്തന്നെ അഞ്ചാമത്തെ സീറ്റിനുവേണ്ടിയാവും സി.പി.ഐ.എം-കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയും തൃണമൂല്‍-കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയും മത്സരിക്കേണ്ടിവരിക.

ALSO READ: സി​റി​യ​ന്‍ സൈ​ന്യവും വി​മ​ത​രും ത​മ്മി​ല്‍ തു​ട​രു​ന്ന ഏറ്റുമുട്ടൽ രൂക്ഷമാകുന്നു; മരണസംഖ്യ 29 ആയി

‘അഞ്ചാം സീറ്റ് ആര് നേടും എന്നതാണ് ഉയരുന്ന ചോദ്യം. തൃണമൂല്‍-കോണ്‍ഗ്രസ് സഖ്യ സ്ഥാനാര്‍ത്ഥിയോ സി.പി.ഐ.എം-കോണ്‍ഗ്രസ് സഖ്യ സ്ഥാനാര്‍ത്ഥിയോ ആവും അത് നേടുക. എന്ത് സംഭവിക്കുമെന്ന് കാത്തിരുന്ന് കാണാം. എന്തൊക്കെയായാലും സി.പി.ഐ.എമ്മില്‍നിന്ന് ഒരാളെയെങ്കിലും രാജ്യസഭയിലേക്ക് അയക്കാനുള്ള ലക്ഷ്യത്തിലൂന്നിയാണ് ഞങ്ങളുടെ പ്രവര്‍ത്തനങ്ങളത്രയും’, മുതിര്‍ന്ന സി.പി.ഐ.എം പ്രവര്‍ത്തകന്‍ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button