Latest NewsNewsInternational

സി​റി​യ​ന്‍ സൈ​ന്യവും വി​മ​ത​രും ത​മ്മി​ല്‍ തു​ട​രു​ന്ന ഏറ്റുമുട്ടൽ രൂക്ഷമാകുന്നു; മരണസംഖ്യ 29 ആയി

ഡ​മാ​സ്ക്ക​സ്: സി​റി​യ​ന്‍ സൈ​ന്യവും വി​മ​ത​രും ത​മ്മി​ല്‍ തു​ട​രു​ന്ന ഏറ്റുമുട്ടൽ രൂക്ഷമാകുന്നതായി റിപ്പോർട്ട്. വ​ട​ക്കു പ​ടി​ഞ്ഞാ​റ​ന്‍ സി​റി​യ​യി​ലെ ഇ​ഡ്‌​ലി​ബ് പ്ര​വി​ശ്യ​യി​ല്‍ സ​ര്‍​ക്കാ​രും വി​മ​ത​രും ത​മ്മി​ല്‍ തു​ട​രു​ന്ന രൂ​ക്ഷ​മാ​യ ഏ​റ്റു​മു​ട്ട​ലി​നി​ടെ 29 തു​ര്‍​ക്കി​ഷ് സൈ​നി​ക​ര്‍ കൊ​ല്ല​പ്പെ​ട്ടു.

തു​ര്‍​ക്കി അ​ധി​കൃ​ത​രാ​ണ് ഇ​ക്കാ​ര്യം സ്ഥി​രീ​ക​രി​ച്ച​ത്. സി​റി​യ​ന്‍ സൈ​ന്യം ന​ട​ത്തി​യ വ്യോ​മാ​ക്ര​മ​ണ​ത്തി​ലാണ് സൈ​നി​ക​ര്‍ കൊ​ല്ല​പ്പെ​ട്ടത്. വ്യോ​മാ​ക്ര​മ​ണ​ത്തില്‍ നി​ര​വ​ധി സൈ​നി​ക​ര്‍​ക്ക് പ​രി​ക്കേ​ല്‍​ക്കു​ക​യും ചെ​യ്തു. എ​ന്നാ​ല്‍ സി​റി​യ ഇ​തി​നോ​ട് പ്ര​തി​ക​രി​ച്ചി​ട്ടി​ല്ല.

ALSO READ: കോവിഡ് 19: ക​പ്പ​ലി​ല്‍ കു​ടു​ങ്ങി​യ പൗ​ര​ന്മാ​രെ ര​ക്ഷി​ച്ച​തി​ന് മോദി സർക്കാരിനോട് ന​ന്ദി പ​റ​ഞ്ഞ് ശ്രീ​ല​ങ്ക​ന്‍ പ്ര​ധാ​ന​മ​ന്ത്രി മ​ഹി​ന്ദ രാ​ജ​പ​ക്സെ

ഈ ​മാ​സം ആ​ദ്യം ഇ​ഡ്‌​ലി​ബി​ല്‍ സി​റി​യ​ന്‍ സൈ​ന്യം ന​ട​ത്തി​യ ഓ​പ്പ​റേ​ഷ​നി​ല്‍ 13 തു​ര്‍​ക്കി​ഷ് സൈ​നി​ക​ര്‍ കൊ​ല്ല​പ്പെ​ട്ടി​രു​ന്നു. ഇ​തോ​ടെ സി​റി​യ​യ്ക്ക് മു​ന്ന​റി​യി​പ്പു​മാ​യി തു​ര്‍​ക്കി രം​ഗ​ത്തെ​ത്തു​ക​യും ചെ​യ്തി​രു​ന്നു. തു​ര്‍​ക്കി​യു​ടെ പി​ന്തു​ണ​യു​ള്ള വി​മ​ത​ര്‍​ക്കെ​തി​രെ സ​ഖ്യ​ക​ക്ഷി​യാ​യ റ​ഷ്യ​യു​ടെ സ​ഹാ​യ​ത്തോ​ടെ ഇ​ഡ്‌​ലി​ബി​ല്‍ സി​റി​യ​ന്‍ സൈ​ന്യം ശ​ക്ത​മാ​യ ആ​ക്ര​മ​ണം ആണ് ന​ട​ത്തു​ന്ന​ത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button