തിരുവനന്തപുരം: മതം വ്യക്തിപരമായ തീരുമാനമാണെന്ന് സിപിഎം ദേശീയ ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. വിശ്വാസങ്ങളെ മാനിക്കുകയും ഓരോ വ്യക്തിക്കും അവരുടെ വിശ്വാസം പിന്തുടരാനുള്ള അവകാശം സംരക്ഷിക്കുകയും ചെയ്യുക എന്നതാണ് തങ്ങളുടെ നയമെന്ന് അദ്ദേഹം വ്യക്തമാക്കി.
എന്നാൽ, ഭരണകൂടത്തിന് ഒരിക്കലും മതപരമായ ചായ്‌വ് ഉണ്ടാകാൻ പാടില്ല എന്നതാണ് ഒരു അടിസ്ഥാന ഭരണഘടനാ തത്വം. ഇത് സുപ്രീം കോടതിയും വ്യക്തമാക്കിയിട്ടുള്ളതാണ്. അയോധ്യയിലെ രാമക്ഷേത്ര ഉദ്ഘാടന ചടങ്ങിനെ പ്രധാനമന്ത്രിയും യുപി മുഖ്യമന്ത്രിയും മറ്റ് ഭരണഘടനാ പദവികൾ വഹിക്കുന്നവരും നേരിട്ട് പങ്കെടുക്കുന്ന ഒരു സ്റ്റേറ്റ് സ്‌പോൺസേർഡ് പരിപാടിയാക്കി ബിജെപിയും ആർഎസ്എസും മാറ്റിയിരിക്കുകയാണ്. ഭരണഘടനാ തത്വങ്ങൾക്ക് വിപരീതമായി മതവിശ്വാസത്തെ ഇത്തരത്തിൽ രാഷ്ട്രീയവൽക്കരിക്കുന്നത് അംഗീകരിക്കാനാകില്ല. അതുകൊണ്ടുതന്നെ ചടങ്ങിൽ പങ്കെടുക്കില്ലെന്നും യെച്ചൂരി കൂട്ടിച്ചേർത്തു.
Read Also: ഇതല്ല വിപ്ലവം: നവകേരള സദസ്സിലെ സിപിഐഎമ്മിന്റെ ഗുണ്ടാശൈലിക്കെതിരെ ജി സുധാകരന്‍
Post Your Comments