തിരുവനന്തപുരം: രാമക്ഷേത്ര ചടങ്ങിലേക്ക് നേരിട്ട് ക്ഷണം കിട്ടിയ കാര്യവും ചടങ്ങിൽ പങ്കെടുക്കില്ലെന്നതും സിപിഎം കൃത്യമായി വ്യക്തമാക്കിയിട്ടുണ്ടെന്ന് ദേശീയ ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. പങ്കെടുക്കില്ലെന്നത് വളരെ കൃത്യമായ രാഷ്ട്രീയ നിലപാടാണ്. സിപിഎമ്മിന് ഇക്കാര്യത്തിൽ വ്യക്തമായ നിലപാടുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
Read Also: യുവതിയെ അടിച്ച് പരിക്കേൽപ്പിച്ചു, മാനഹാനി വരുത്തി: പ്രതി പിടിയിൽ
സിപിഎം വിശ്വാസത്തിന് എതിരല്ല. വിശ്വാസത്തിൽ രാഷ്ട്രീയം കലർത്തുന്നതിനെയാണ് ശക്തമായി എതിർക്കുന്നത്. മതത്തെ ബിജെപി രാഷ്ട്രീയമായി ഉപയോഗിക്കുകയാണ്. ഇത് ഭരണഘടനയ്ക്ക് എതിരാണെന്നും യെച്ചൂരി കൂട്ടിച്ചേർത്തു.
Read Also: മകൾക്ക് ഒപ്പം സ്കൂട്ടറിൽ സഞ്ചരിക്കവെ ടാങ്കർ ലോറിക്കടിയിൽപ്പെട്ട് വീട്ടമ്മയ്ക്ക് മരിച്ചു
Post Your Comments