KeralaLatest NewsNews

വിമർശനങ്ങളോട് ബിജെപിയ്ക്ക് അസഹിഷ്ണുതയും സ്വേച്ഛാധിപത്യ സമീപനവുമാണ്: വിമർശനവുമായി സീതാറാം യെച്ചൂരി

തിരുവനന്തപുരം: പ്രതിപക്ഷ നേതാക്കളെ ലക്ഷ്യമിട്ട് എംപിമാരെ അയോഗ്യരാക്കുന്നതിന് ബിജെപി ക്രിമിനൽ അപകീർത്തി മാർഗം ഉപയോഗിക്കുകയാണെന്ന് സിപിഎം ദേശീയ ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. രാഹുൽ ഗാന്ധിയുടെ ശിക്ഷാവിധിയും അദ്ദേഹത്തെ അയോഗ്യനാക്കാനുള്ള തിടുക്കവും വിമർശനങ്ങളോടുള്ള ബിജെപിയുടെ അസഹിഷ്ണുതയും സ്വേച്ഛാധിപത്യ സ്വഭാവത്തെയും പ്രതിഫലിപ്പിക്കുന്നതാണെന്ന് അദ്ദേഹം പറഞ്ഞു.

Read Also: മദ്രസ അദ്ധ്യാപകര്‍ക്ക് പണം നല്‍കുന്നില്ല, ഹിന്ദു ഉത്സവങ്ങള്‍ നടത്താന്‍ യുപി സര്‍ക്കാര്‍ വാരിക്കോരി പണം നല്‍കുന്നു

പ്രതിപക്ഷ പാർട്ടികളുടെ നേതാക്കളെ ലക്ഷ്യമിട്ട് കേന്ദ്ര ഏജൻസികളെ ദുരുപയോഗം ചെയ്തതിന് മുകളിലാണിത്. സിബിഐ, ഇഡി എന്നീ കേന്ദ്ര ഏജൻസികളെ ബിജെപി പകപോക്കലിനായി ഉപയോഗിക്കുകയാണ്. ആർഎസ്എസിന്റെയും ബിജെപിയുടെയും രാഷ്ട്രീയ എതിരാളികൾക്കെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്യുകയും നിരവധി സംസ്ഥാനങ്ങളിൽ കേസെടുക്കുകയും ചെയ്തിട്ടുണ്ട്. ബിജെപി സർക്കാർ അദാനി ഗ്രൂപ്പിനെ ലജ്ജയില്ലാതെ പ്രതിരോധിക്കുകയാണ്. അദാനി ഗ്രൂപ്പിനെതിരെ ജെപിസി അന്വേഷണം നടത്തണമെന്ന ആവശ്യത്തിന് ഉത്തരം പറയുന്നതിന് പകരം ബിജെപി പാർലമെന്റ് നടപടികൾ തടയുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Read Also: പുതിയ ഹാൾമാർക്ക്: അനിശ്ചിതകാല സമരത്തിനൊരുങ്ങി സംസ്ഥാനത്തെ സ്വർണ വ്യാപാരികൾ

shortlink

Related Articles

Post Your Comments

Related Articles


Back to top button