KeralaLatest NewsNews

രാജ്യത്ത് തൊഴിലില്ലായ്മ വർദ്ധിച്ചു: കേന്ദ്ര സർക്കാരിനെതിരെ വിമർശനവുമായി സീതാറാം യെച്ചൂരി

തിരുവനന്തപുരം: കേന്ദ്ര സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. തൊഴിലില്ലായ്മയും ശമ്പളമില്ലാത്ത ജോലിയും രാജ്യത്ത് വർധിച്ചിരിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. ഇന്ത്യൻ സമ്പത്ത് രംഗം മെച്ചപ്പെട്ടുവെന്നത് തെറ്റായ വിവരങ്ങൾ വെച്ചുള്ള പ്രചരണമാണ് ബിജെപിയും കേന്ദ്ര സർക്കാരും നടത്തുന്നത്. രാജ്യത്ത് ജനങ്ങളുടെ വാങ്ങൽ ശേഷി കുത്തനെ കുറഞ്ഞുവെന്നും അദ്ദേഹം വ്യക്തമാക്കി.

Read Also: ട്രെയിൻ യാത്രക്കാരുടെ ശ്രദ്ധയ്ക്ക്!! നാളെ എറണാകുളം- ഹസ്രത്ത് നിസാമുദ്ദീൻ എക്സ്പ്രസ് ഓടില്ല; 10 ട്രെയിനുകള്‍ റദ്ദാക്കി

അയോധ്യ പ്രതിഷ്ഠ ചടങ്ങ് ബിജെപി രാഷ്ട്രീയ നേട്ടത്തിനായി ഉപയോഗിക്കുകയാണ്. പാർലമെന്റ് തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ടാണ് ഈ നീക്കം. നഗ്നമായ മതധ്രുവീകരണമാണ് നടക്കുന്നത്. മതവികാരം പോലും ബിജെപി രാഷ്ട്രീയ ലക്ഷ്യത്തിനായി ഉപയോഗിക്കുകയാണ്. അതോടൊപ്പം കേന്ദ്രം വ്യക്തികളുടെ സ്വകാര്യതകളിലേക്ക് നുഴഞ്ഞുകയറുകയാണ്. ഇതിന്റെ തെളിവാണ് പെഗാസസ്. ഇതിലൂടെ വ്യക്തി സ്വാതന്ത്ര്യമാണ് ഹനിക്കപ്പെടുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

Read Also: വർഗീയ വിദ്വേഷം വളർത്തി വോട്ടുറപ്പിക്കാനുള്ള ബിജെപിയുടെ രാഷ്ട്രീയ അജണ്ടയാണ് അയോധ്യ ക്ഷേത്രനിർമ്മാണം: ഇ പി ജയരാജൻ

shortlink

Related Articles

Post Your Comments

Related Articles


Back to top button