Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Latest NewsKeralaNews

മൃദുഹിന്ദുത്വംകൊണ്ട് ബിജെപിയുടെ തീവ്രഹിന്ദുത്വത്തെ നേരിടാനാകില്ലെന്ന് കോൺഗ്രസ് മനസ്സിലാക്കണം: സീതാറാം യെച്ചൂരി

തിരുവനന്തപുരം: മൃദുഹിന്ദുത്വം കൊണ്ട് ബിജെപിയുടെ തീവ്രഹിന്ദുത്വത്തെ നേരിടാനാകില്ലെന്ന് കോൺഗ്രസ് മനസ്സിലാക്കണമെന്ന് സിപിഎം ദേശീയ ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. കോൺഗ്രസിന്റേത് പാതിവെന്ത ഹിന്ദുത്വമാണെന്ന് അദ്ദേഹം പറഞ്ഞു. മതനിരപേക്ഷ രാഷ്ടീയത്തിലൂടെ മാത്രമേ ആർഎസ്എസ് ഉയർത്തുന്ന വർഗീയ രാഷ്ട്രീയത്തെ നേരിടാനാകൂ എന്ന തിരിച്ചറിവാണ് കോൺഗ്രസിന് വേണ്ടതെന്നും അദ്ദേഹം വ്യക്തമാക്കി.

Read Also: 60 കാരിയെ കൂട്ടബലാത്സംഗത്തിനിരയാക്കി സ്തനവും കഴുത്തും അറുത്ത് കൊലപ്പെടുത്തി യുവാക്കൾ

അയോധ്യയിൽ രാമക്ഷേത്രം നിർമിക്കാൻ ട്രസ്റ്റിനെയാണ് സുപ്രീംകോടതി ചുമതലപ്പെടുത്തിയത്. എന്നാൽ, ക്ഷേത്രത്തിന് കല്ലിട്ടതും ഇപ്പോൾ ഉദ്ഘാടനം ചെയ്യുന്നതും മോദിയാണ്. ഈ നടപടി മതനിരപേക്ഷതയുടെ അന്തസ്സത്തയ്ക്ക് നിരക്കുന്നതല്ല. ക്ഷേത്ര ഉദ്ഘാടനച്ചടങ്ങിനില്ലെന്ന സിപിഎം നിലപാട് സുവ്യക്തമാണ്. കോൺഗ്രസിന് ഇക്കാര്യത്തിൽ വ്യക്തമായ നിലപാടില്ല. വെറുപ്പിന്റെയും മതവിദ്വേഷത്തിന്റെയും വർഗീയതയുടെയും ഇന്ത്യയാണ് മോദിയുടെ പുതിയ ഇന്ത്യ. രാജ്യത്തിന്റെ ബഹുസ്വരതയും ഐക്യവും തകർക്കുകയാണ്. ഹിന്ദി അടിച്ചേൽപ്പിക്കുന്നതും പുതിയ ക്രിമിനൽ നിയമങ്ങൾ കൊണ്ടുവന്നതും ഇതിനാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

ബിജെപിയിതര പാർട്ടികൾ ഭരിക്കുന്ന സംസ്ഥാനങ്ങളെ അസ്ഥിരപ്പെടുത്തുന്നതിന് ഗവർണർമാരെ ഉപയോഗിക്കുന്നു. ഇത് ഫെഡറലിസത്തിനുനേരെയുള്ള വെല്ലുവിളിയാണ്. കേരള ഗവർണർ ബിജെപിയുടെ ഹിന്ദുത്വ അജൻഡ അടിച്ചേൽപ്പിക്കാൻ ശ്രമിക്കുകയാണ്. മന്ത്രിമാരുടെ സത്യപ്രതിജ്ഞാച്ചടങ്ങിൽ മുഖ്യമന്ത്രിക്ക് കൈകൊടുക്കാതെ പിന്തിരിഞ്ഞുനിന്ന ഗവർണറുടെ നിലപാട് നിന്ദ്യമാണ്. തൊട്ടുകൂടായ്മയും തീണ്ടിക്കൂടായ്മയുമാണ് ഇതിലൂടെ പ്രകടമാകുന്നതെന്നും യെച്ചൂരി കൂട്ടിച്ചേർത്തു.

Read Also: താലികെട്ട് കഴിഞ്ഞ് മടങ്ങിയ സംഘം സഞ്ചരിച്ച കാർ തലകീഴായി മറിഞ്ഞു; അഞ്ച് പേർക്ക് പരിക്ക്

shortlink

Related Articles

Post Your Comments

Related Articles


Back to top button