വാഷിങ്ടണ്‍: ആറുവയസ്സുകാരിയെ വിലങ്ങണിയിച്ച് അറസ്റ്റ് ചെയ്ത പോലീസുകാരനെതിരെ പ്രതിഷേധം ശക്തമാകുന്നു. സ്‌കൂള്‍ ജീവനക്കാരെ ഇടിച്ചെന്നും സ്‌കൂളില്‍ മോശമായി പെരുമാറിയെന്നുമുള്ള പരാതിയിലാണ് ആറുവയസ്സുകാരിയെ ഓര്‍ലാന്‍ഡോ പോലീസ് അറസ്റ്റ് ചെയ്തത്. കുട്ടി കരയുന്നുണ്ടെങ്കിലും ഇതൊന്നും ഗൗനിക്കാതെയായിരുന്നു പോലീസുകാരന്റെ നടപടി. എന്നെ സഹായിക്കണമെന്നും പോലീസ് വാഹനത്തില്‍ പോകില്ലെന്നും കുഞ്ഞ് കരഞ്ഞ് പറയുന്നുണ്ട്. സംഭവസമയത്ത് സുരക്ഷ ജീവനക്കാരന്റെ യൂണിഫോമിലുണ്ടായിരുന്ന ക്യാമറയില്‍ പതിഞ്ഞ ദൃശ്യങ്ങളാണ് കഴിഞ്ഞദിവസം പുറത്തുവന്നത്. അതേസമയം, കുട്ടിയെ അറസ്റ്റ് ചെയ്ത പോലീസ് ഉദ്യോഗസ്ഥനെ ഈ സംഭവത്തിന് ശേഷം സര്‍വീസില്‍നിന്ന് പുറത്താക്കിയിരുന്നതായാണ് വിവരം.
Read also: ജാക്കി ചാന് കൊറോണ ബാധയോ? വെളിപ്പെടുത്തൽ ഇങ്ങനെ
Post Your Comments