Latest NewsCricketNewsSports

സെക്യൂരിറ്റി ജീവനക്കാരിക്കൊപ്പം ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് താരത്തിന്റെ അടിപൊളി ഡാന്‍സ് ; വൈറല്‍ വീഡിയോ

മെല്‍ബണ്‍: ഇന്ത്യന്‍ വനിതാ ക്രിക്കറ്റര്‍ ജെമീമ റോഡ്രിഗസിന്റെ ഡാന്‍സാണ് ഇപ്പോള്‍ ക്രിക്കറ്റ് പ്രേമികള്‍ക്കിടയിലെ ചര്‍ച്ച. ഈ ഡാന്‍സ് കണ്ടാല്‍ ആരായാലും നോക്കിനിന്നുപോകും ടി20 ലോകകപ്പില്‍ ന്യൂസിലന്‍ഡ് വനിതകള്‍ക്ക് എതിരായ മത്സരത്തിന് മുമ്പായിരുന്നു ജെമീമ റോഡ്രിഗസ് നൃത്തംവെച്ചത്. മെല്‍ബണിലെ ജംഗ്ഷന്‍ ഓവല്‍ സ്റ്റേഡിയത്തിന്റെ ഇടനാഴിയില്‍ സുരക്ഷാ ജീവനക്കാരിക്കൊപ്പമായിരുന്നു ജെമീമയുടെ ഡാന്‍സ്.

ഐസിസിയാണ് ഇരുവരുടേയും ഡാന്‍സ് ട്വീറ്റ് ചെയ്തിരിക്കുന്നത്. ഇതോടെ ഈ വീഡിയോ ക്രിക്കറ്റ് ആരാധകര്‍ ഏറ്റെടുത്തു. ഡാന്‍സ് കണ്ടുകൊണ്ടു നില്‍ക്കുന്ന മറ്റ് ഉദ്യോഗസ്ഥരും ഇത് ആസ്വദിക്കുന്നതായി കാണാം.

https://www.facebook.com/songbadb/videos/528312934464376/?t=7

രണ്ടുപേരും ഒരേ ചുവടുകള്‍ വയ്ക്കുന്നതാണ് ഡാന്‍സിന്റെ പ്രത്യേകത. ഇരുവരുടേയും മികച്ച ചുവടുകള്‍ വീഡിയോ ക്രിക്കറ്റ് ആരാധകര്‍ ഏറ്റെടുത്തു കഴിഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button