ഇന്നത്തെ സാഹചര്യത്തില്‍ തമിഴ് നടന്‍ വിജയ് ആകുന്നതിനേക്കാള്‍ എന്തു കൊണ്ടും സുരക്ഷിതം മോഹന്‍ലാലാകുന്നതാണെന്ന് എഴുത്തുകാരി കെ.ആര്‍ മീര. ബഹ്റൈനിലെ കേരളീയ സമാജത്തിൽ പങ്കെടുക്കുമ്പോഴാണ് അവർ ഇക്കാര്യം വ്യക്തമാക്കിയത്. ”ഈ അടുത്ത കാലത്ത് ഒരു യുവ എംഎൽഎ, കെ.ആർ മീര എന്തെങ്കിലും മൊഴിഞ്ഞോ എന്ന് ചോദിച്ച ഒരു സംഭവമുണ്ടായി. ഇതുമായി ബന്ധപ്പെട്ട് ഒരു വെർബൽ യുദ്ധമുണ്ടായി. മൊഴിഞ്ഞോ എന്ന് ചോദിക്കുന്നതിൽ അടങ്ങിയിരിക്കുന്നത് പരിഹാസവും പുച്ഛവുമാണ്. ആ ചോദ്യം എന്നെപ്പോലൊരു സ്ത്രീയോട്, ഒരു എഴുത്തുകാരിയോട് മാത്രമേ ചോദിക്കാനാകുവെന്നും പുരുഷന്മാരോട് ചോദിക്കില്ലെന്നും കെ.ആർ മീര വ്യക്തമാക്കി.
പൗരത്വ ഭേദഗതി നിയമത്തിൽ ഇവിടുത്തെ ആണെഴുത്തുകാർ എന്തെങ്കിലും മൊഴിഞ്ഞോ എന്ന് ആരും തിരക്കാറില്ല. കാരണം ഒന്നും അവർ മൊഴിഞ്ഞിട്ടില്ല.തമിഴ് നടൻ വിജയ്‌യുടെ മാതൃക നമുക്ക് മുന്നിൽ ഉണ്ട്. വിജയ് ആകുന്നതിനേക്കാൾ സുരക്ഷിതം മോഹൻലാൽ ആകുന്നതാണ് നല്ലത്. അതാണ് സുരക്ഷിതം. മൊഴിയുന്നത് വളരെ അപകടമാണെന്നും കെ.ആർ മീര കൂട്ടിച്ചേർത്തു.
Post Your Comments