റിയാദ് : യെമെനിലെ സനയിൽ ഹൂതി വിമതരുടെ ആയുധ സംഭരണ കേന്ദ്രം നശിപ്പിച്ചു. മേഖലയിൽ ആക്രമണം നടത്താനായി സൂക്ഷിച്ച ബാലിസ്റ്റിക് മിസൈലുകളും ഡ്രോണുകളുമാണ് അറബ് സഖ്യസേന സൈനിക നീക്കത്തിലൂടെ നശിപ്പിച്ചത്. കഴിഞ്ഞ ദിവസം സ്ഫോടക വസ്തുക്കൾ നിറച്ച ബോട്ടിനെ യെമനിലെ ഹുദൈദ ഗവർണറേറ്റിൽ നിർവീര്യമാക്കിയിരുന്നു.
Also read : പരസ്പരം പുകഴ്ത്തി മോദിയും ട്രംപും; മോദി ഇന്ത്യയുടെ ചാമ്പ്യനെന്ന് ട്രംപ്
ചെങ്കടലിൽ ഭീകരാക്രമണത്തിനു പദ്ധതിയിട്ട് ഇറാന്റെ പിന്തുണയോടെ ഹൂതി വിമതർ അയച്ച ബോട്ടാണു ശനിയാഴ്ച തകർത്തതെന്നും മേഖലാ, രാജ്യാന്തര സുരക്ഷയ്ക്കും കപ്പൽ ഗതാഗതത്തിനും ഭീഷണിയായതിനാലാണ് ബോട്ടിനെ നശിപ്പിച്ചതെന്നും സഖ്യസേനാ വക്താവ് കേണൽ തുർക്കി അൽ മാലികി അറിയിച്ചു. അതോടൊപ്പം തന്നെ ബാബ് അൽ മന്ദബ് കടലിടുക്കിലും ദക്ഷിണ ചെങ്കടലിലുമായി സ്ഥാപിച്ച 3 മൈനുകളും നീക്കം ചെയ്തു നിർവീര്യമാക്കി. ഇതുവരെ ഹൂതി വിമതർ സ്ഥാപിച്ച 150 മൈനുകളാണ് കടലിൽനിന്നു കണ്ടെടുത്ത് നശിപ്പിച്ചതെന്നും അദ്ദേഹം അറിയിച്ചു.
Post Your Comments