Latest NewsSaudi ArabiaNewsGulf

യെമനിൽ പ്രഖ്യാപിച്ച വെടിനിർത്തൽ, നീട്ടുന്നതായി അറിയിച്ച് സഖ്യസേന

റിയാദ് : കോവിഡ്-19 ബാധയെ തുടർന്നു ഹൂത്തിവിമതരുമായി പോരാട്ടം നടക്കുന്ന യെമനിൽ പ്രഖ്യാപിച്ച  താത്കാലിക വെടിനിർത്തൽ നീട്ടുന്നതായി അറിയിച്ച് സൗദി അറേബ്യയുടെ നേതൃത്വത്തിലുള്ള സഖ്യസേന. വെടി നിർത്തൽ ഒരു മാസത്തേക്ക് നീട്ടുന്നതായി   വെള്ളിയാഴ്ച പ്രഖ്യാപിച്ചുവെന്നു   സഖ്യത്തിന്റെ വക്താവിനെ ഉദ്ധരിച്ച് സൗദി പ്രസ് ഏജൻസി റിപ്പോർട്ട് ചെയ്തു. നേരത്തെ ഏപ്രിൽ ഒൻപതിന് രണ്ടാഴ്ചത്തേക്ക് പ്രഖ്യാപിച്ച വെടിനിർത്തലിന്റെ കാലാവധി വ്യാഴാഴ്ച അവസാനിച്ചിരുന്നു. തുടർന്നാണ് തീരുമാനമെന്ന് റിപ്പോർട്ടിൽ പറയുന്നു.

Also read : വിവിധ സംസ്ഥാനങ്ങളിൽ കുടുങ്ങിക്കിടക്കുന്ന യുപി തൊഴിലാളികളെ തിരികെ കൊണ്ടുവരാൻ പദ്ധതിയുമായി യോഗി ആദിത്യനാഥ്‌ : മടങ്ങി വരുന്ന തൊഴിലാളികൾക്ക് തൊഴിലും ഉറപ്പാക്കും

കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തില്‍ എല്ലാതരത്തിലുള്ള ശത്രുതയും പോരാട്ടങ്ങളും അവസാനിപ്പിച്ച് വൈറസിനെ നേരിടണമെന്നുള്ള ഐക്യരാഷ്ട്രസഭയുടെ ഹ്വാനം അംഗീകരിക്കാനുള്ള യെമന്‍ സര്‍ക്കാരിന്റെ തീരുമാനത്തിന് പിന്തുണ നല്‍കിക്കൊണ്ടാണ് വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചതെന്ന് സഖ്യ വക്താവ് തുര്‍കി അല്‍ മാലികി അന്ന് പറഞ്ഞിരുന്നത്. സൗദി സഖ്യവും ഹൂത്തിവിമതരുമായി പോരാട്ടം തുടങ്ങിയിട്ട് അഞ്ച് വര്‍ഷത്തിലേറെയായി എന്നാണ് റിപ്പോർട്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button