റിയാദ് : യെമനിലെ ഹൂതികളുടെ വ്യോമാക്രമണ ശ്രമം തകർത്ത് അറബ് സഖ്യസേന. സൗദിയെ ലക്ഷ്യമാക്കി വിക്ഷേപിക്കാൻ പദ്ധതിയിട്ട ബാലിസ്റ്റിക് മിസൈൽ തകർത്തെന്നു അറബ് സഖ്യ സേന വക്താവ് കേണൽ തുർക്കി അൽ മാലിക്കി അറിയിച്ചു. സാധാരണക്കാരെ ലക്ഷ്യമാക്കി ഇറാൻ പിന്തുണയുള്ള ഹൂത്തികൾ നടത്തുന്ന ആക്രമണങ്ങൾ തുടരുകയാണ്. ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകാൻ എല്ലാ നടപടികളും സഖ്യ സേന സ്വീകരിക്കുമെന്നും, മിലീഷ്യകളുടെ പദ്ധതികൾ നിർവീര്യമാക്കൽ പ്രക്രിയ സഖ്യ സേന തുടരുമെന്നും അദ്ദേഹം പറഞ്ഞു.
യെമൻ അതിർത്തിയിൽ ഹൂത്തികൾ നടത്തുന്ന ആക്രമണങ്ങൾ മേയ് അവസാനത്തോടെ വർദ്ധിച്ചു. ജൂണിൽ മിസൈലുകൾ രാജ്യ തലസ്ഥാനമായ റിയാദ് വരെ എത്തി. ഈ ആഴ്ചയിൽ സൗദി തെക്കൻ നഗരമായ നജ്‌റാനിൽ സ്‌ഫോടക വസ്തുക്കൾ നിറച്ച ഡ്രോൺ നിർവീര്യമാക്കിയിരുന്നു. . യെമനിലെയും അയൽ രാജ്യങ്ങളിലേയും സിവിലിയന്മാരെ ലക്ഷ്യമിട്ട് ആസൂത്രിതമായി ഹൂതികൾ നടത്തുന്ന തീവ്രവാദ ആക്രമണങ്ങൾക്ക് കർശന ശിക്ഷ ലഭിക്കുമെന്നും വക്താവ് മുന്നറിയിപ്പ് നൽകി.
Post Your Comments