റിയാദ് : സൗദിയെ ലക്ഷ്യമാക്കി യെമനിലെ ഹൂതികൾ അയച്ച ഡ്രോൺ അറബ് സഖ്യസേന തകർത്തു. വ്യാഴാഴ്ച വൈകിട്ടായിരുന്നു സംഭവം. ജനവാസ കേന്ദ്രങ്ങളെ ലക്ഷ്യമിട്ട് തൊടുത്തുവിട്ട സ്‌ഫോടക വസ്തു നിറച്ച ഡ്രോണിനെ ആകാശത്തു വച്ചുതന്നെ നിർവീര്യമാക്കുകയായിരുന്നുവെന്ന് സഖ്യസേനാ വക്താവ് കേണൽ തുർക്കി അൽമാലികി പറഞ്ഞു. കൂടുതൽ വിവരങ്ങൾ ലഭ്യമല്ല.
Post Your Comments