Latest NewsSaudi ArabiaNewsGulf

യെമനിൽ അറബ് സഖ്യസേന നടത്തിയ ആക്രമണത്തിൽ 31 പേർ കൊല്ലപ്പെട്ടു

റിയാദ് : യെമനിൽ അറബ് സഖ്യസേന നടത്തിയ ആക്രമണത്തിൽ 31 പേർ കൊല്ലപ്പെട്ടു. യെമനിൽ സൗദിയുടെ യുദ്ധവിമാനം ഹൂതികൾ വെടിവച്ചിട്ടതിനെ തുടർന്നായിരുന്നു പ്രത്യാക്രമണം നടത്തിയത്. 12പേർക്ക് പരിക്കേറ്റു. കൊല്ലപ്പെട്ടവരെല്ലാം സാധാരണ പൗരന്മാരാണെന്നായിരുന്നു ഐക്യരാഷ്ട്രസംഘടനയുടെ വിമർശനം.

Also read : അനൗദ്യോഗിക ഇന്ത്യൻ ടീമിനെ തോൽപ്പിച്ച പാകിസ്താന് ഇമ്രാൻ ഖാന്‍റെ അഭിനന്ദനം 

യെമനിലെ അല്‍ ജൗഫ് പ്രവിശ്യയിലാണ് കഴിഞ്ഞ ദിവസം സൗദിയുടെ വിമാനം തകര്‍ന്നു വീണത്. ഹൂതികള്‍ക്കെതിരെ യെമന്‍ സര്‍ക്കാരുമായി ചേര്‍ന്ന് സൗദി യുഎഇ സഖ്യം നടത്തിയ ആക്രമണത്തിനിടെയാണ് സൗദിയുടെ ടൊര്‍ണാടോ എയര്‍ക്രാഫ്റ്റ് വിഭാഗത്തില്‍പ്പെട്ട വിമാനം യെമനിലെ വിമത വിഭാഗമായ ഹൂതികൾ വെടിവെച്ചിട്ടത്.

https://twitter.com/almasirah/status/1228738549798854662

https://twitter.com/almasirah/status/1228738642056744960

അതേസമയം സൗദിയുടെ നേതൃത്വത്തിലുള്ള സഖ്യസേനയുടെ യുദ്ധവിമാനത്തെ വെടിവെച്ചിടുന്നതിന്റെ വിഡിയോ യെമൻ ഹൂതി അൻസറുല്ല പുറത്തുവിട്ടിരുന്നു. സൗദി അറേബ്യയുടെ അതിർത്തിയായ അൽ ജാവ് പ്രവിശ്യയിൽ വെള്ളിയാഴ്ച രാത്രിയാണ് വിമാനം മിസൈലിട്ട് തകർത്തതെന്ന് അൻസറുല്ല വക്താവ് ജനറൽ യഹ്‌യ സാരി പറഞ്ഞിരുന്നു. തകർന്ന വിമാനത്തിന്റെ ഭാഗങ്ങൾ ഹൂതി വിമതർ ക്രാഷ് സൈറ്റിൽ തിരയുന്നതും വിഡിയോയിൽ കാണാം.

shortlink

Related Articles

Post Your Comments

Related Articles


Back to top button