അനൂപ് സത്യന്റെ വരനെ ആവശ്യമുണ്ട് എന്ന ചിത്രത്തിലൂടെ വർഷങ്ങൾക്ക് ശേഷം തിരിച്ചുവരവ് നടത്തിയിരിക്കുകയാണ് നടൻ സുരേഷ് ഗോപി. അടുത്തതായി നായകനാകുന്ന കാവല്‍ എന്ന ചിത്രത്തിന്റെ സ്റ്റിൽ അദ്ദേഹം പുറത്തുവിട്ടിരുന്നു. ഒരു ആശുപത്രിയില്‍ വച്ച് പൊലീസുകാരനെ ചുമരോടു ചേര്‍ത്തു നിര്‍ത്തി മുട്ടുകൊണ്ടിടിക്കുന്ന ചിത്രമാണിത്. ‘സത്യം തെളിയുന്നതുവരെ, കുടുംബത്തിനും, നിങ്ങള്‍ക്കും കാവലായി ഞാനും, എനിക്ക് കാവലായി ദൈവവും ഉണ്ട്. എന്ന കുറിപ്പോടെയാണ് സുരേഷ് ഗോപി ചിത്രം പങ്കുവച്ചത്.എന്നാല്‍ മോഹന്‍ലാല്‍ ചിത്രമായ ലൂസിഫറില്‍ നിന്ന് ഈ രംഗം കോപ്പിയടിച്ചതാണെന്ന് ആരോപിച്ച് ചില ആരാധകർ രംഗത്തെത്തി. ഇതിന് മറുപടിയുമായി സുരേഷ് ഗോപി രംഗത്തെത്തി. ‘ഒരിക്കലുമല്ല… ഇത് 2001ല്‍ പുറത്തിറങ്ങിയ രണ്ടാംഭാവം എന്ന ചിത്രത്തില്‍ നിന്ന് മാറ്റം വരുത്തിയതാണെന്ന് അദ്ദേഹം കുറിച്ചു.
Read also: ‘എനിക്കറിയാം എന്റെയുളളിലൊരു കുഞ്ഞുജീവനുണ്ടെന്ന്’; ഏഴ് വയസുകാരന്റെ വാക്കിൽ കണ്ണ് നിറഞ്ഞ് കീർത്തി
Post Your Comments