Latest NewsNewsIndia

ശാരീരിക,മാനസിക പീഡനം; ഭര്‍ത്താവിനെതിരെ പരാതിയുമായി മുന്‍ ഇന്ത്യന്‍ വനിത ഹോക്കി ടീം ക്യാപ്റ്റന്‍

ഇംഫാല്‍: ശാരീരിക,മാനസിക പീഡനം ആരോപിച്ച് മുന്‍ ഇന്ത്യന്‍ വനിതാ ഹോക്കി ക്യാപ്റ്റന്‍ വൈഖോം സൂരജ് ലതാദേവി ഭര്‍ത്താവിനെതിരെ പോലീസില്‍ പരാതി നല്‍കി. ഗാര്‍ഹിക പീഡനമാരോപിച്ചാണ് കേസ് കൊടുത്തിരിക്കുന്നത്. 2005 ല്‍ വിവാഹിതരായപ്പോള്‍ മുതല്‍ തന്നെ ഭര്‍ത്താവ് ഉപദ്രവിച്ചതായും സ്ത്രീധനമാണ് പ്രധാന കാരണമെന്നും ബുധനാഴ്ച ഇംഫാലില്‍ വിളിച്ചുചേര്‍ത്ത പത്രസമ്മേളനത്തില്‍ സംസാരിച്ച സൂരജ് ലതാദേവി പറഞ്ഞു.

‘എന്റെ വിവാഹദിനത്തില്‍ ഞാന്‍ നേടിയ എല്ലാ മെഡലുകളും ഫോട്ടോകളും കാണിച്ചപ്പോള്‍ ഭര്‍ത്താവ് ശാന്ത സിംഗ് എന്നെ പരിഹസിച്ചു, അത്‌കൊണ്ട് എന്ത് ഉപയോഗമാണുള്ളതെന്നും അദേഹം ചോദിച്ചു. തന്റെ ഭര്‍ത്താവ് മാറുമെന്ന വിശ്വാസത്തിലാണ് ഉപദ്രവത്തിലൂടെ താന്‍ ജീവിച്ചതെന്ന് ലതാദേവി പറഞ്ഞു. ”ഇക്കാര്യം പരസ്യമാക്കണമെന്ന് ഞാന്‍ ഒരിക്കലും ആഗ്രഹിച്ചില്ല. എന്നിരുന്നാലും, ഒരാളുടെ ക്ഷമയ്ക്കും സഹിഷ്ണുതയ്ക്കും എല്ലായ്‌പ്പോഴും ഒരു പരിധിയുണ്ട്,” ലതാദേവി പറഞ്ഞു.

കഴിഞ്ഞ വര്‍ഷം നോവന്‍ബെറിലെ പഞ്ചാബിലെ കപൂര്‍ത്തലയില്‍ ഒരു ടൂര്‍ണമെന്റില്‍ ഒദ്യോഗിക ചുമതല വഹിക്കുന്നതിനിടെ മദ്യലഹരിയിലെത്തിയ ഭര്‍ത്താവ് തന്നെ ആക്രമിച്ചതിനലാണ് പരാതി നല്‍കാന്‍ തീരുമാനമെടുത്തതെന്ന് മുന്‍ ഹോക്കി ക്യാപ്റ്റന്‍ പറഞ്ഞു. താന്‍ അര്‍ജ്ജുന പുരസ്‌കാരം നേടിയത് വഴിവിട്ട സ്വഭാവത്തിലൂടെയാണെന്ന് ശാന്താ സിങ് ആരോപിച്ചതായും അവര്‍ വ്യക്തമാക്കി.

സുരജ് ലത ദേവിയുടെ ക്യാപ്റ്റന്‍സിയില്‍, 2002 ലെ കോമണ്‍വെല്‍ത്ത് ഗെയിംസിലും 2003 ആഫ്രോ ഏഷ്യന്‍ ഗെയിംസിലും 2004 ഹോക്കി ഏഷ്യ കപ്പിലും മൂന്ന് സ്വര്‍ണമെഡല്‍ നേടാനായി. 2002 ലെ കോമണ്‍വെല്‍ത്ത് വിജയത്തെ അടിസ്ഥാനമാക്കിയാണ് ് ബോളിവുഡ് ബ്ലോക്ക്ബസ്റ്റര്‍ ‘ചക് ദേ! ഇന്ത്യ’സിനിമ ഉണ്ടായത്.
ലതാദേവി ജനുവരിയില്‍ മണിപ്പൂര്‍ പോലീസില്‍ പരാതി നല്‍കിയതിനെ തുടര്‍ന്നാണ് എഫ്ഐആര്‍ ഫയല്‍ ചെയ്തതെന്ന് നേരത്തെ സുല്‍ത്താന്‍പൂര്‍ ഡെപ്യൂട്ടി എസ്പി ലോധി സര്‍വാന്‍ സിംഗ് വ്യക്തമാക്കിയിരുന്നു. സുല്‍ത്താന്‍പൂര്‍ ലോധി പൊലീസ് സ്‌റ്റേഷന് കൈമാറിയിട്ടുണ്ടെന്നും പൊലീസ് സൂപ്രണ്ട് പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button