തിരുവനന്തപുരം : പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സ്വച്ഛ് ഭാരത് പദ്ധതിയെ പരിഹസിച്ച കേരളത്തിൽ ഇപ്പോൾ പിണറായി സര്‍ക്കാര്‍ ഒടുവില്‍ ആ പദ്ധതിയും സ്വന്തമായി നടപ്പാക്കുന്നു . സംസ്ഥാനത്താകെ 12,000 ജോഡി ശുചിമുറികളാണ് നിര്‍മ്മിക്കുക. സഹകരിക്കാന്‍ തയ്യാറുള്ള ഏജന്‍സികളെ ഇതില്‍ പങ്കാളികളാക്കും. സര്‍ക്കാരിന്‍റെയും പൊതുമേഖലാ സ്ഥാപനങ്ങളുടെയും സഹകരണ സ്ഥാപനങ്ങളുടെയും ഭൂമി ഇതിനു വേണ്ടി പ്രയോജനപ്പെടുത്തും.
ജനുവരി ഒന്നാം തീയതി പ്രഖ്യാപിച്ച ഈ വര്‍ഷം നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്ന പദ്ധതികളില്‍ പ്രധാനപ്പെട്ട ഒന്നാണിത്.പൊതു ശുചിമുറികളുടെ അഭാവം റോഡ് മാര്‍ഗം യാത്ര ചെയ്യുന്ന സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെയുള്ളവര്‍ക്ക് പ്രയാസമുണ്ടാക്കുന്നുണ്ടെന്നും അതിനാലാണ് പുതിയ തീരുമാനമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യക്തമാക്കി . ശുചിമുറികളോടൊപ്പം സാധ്യതയുള്ള സ്ഥലങ്ങളില്‍ അത്യാവശ്യസാധനങ്ങള്‍ വില്‍ക്കുന്ന ബങ്കുകളും ലഘുഭക്ഷണശാലകളും തുടങ്ങും.
കേന്ദ്ര സര്‍ക്കാര്‍ സ്വച്ഛ് ഭാരത് പദ്ധതി നടപ്പിലാക്കിയ വേളയില്‍ ഇതിനെതിരെ നിരന്തരം പരിഹാസവും , ആക്ഷേപവും ഉയര്‍ത്തിയവര്‍ തന്നെയാണ് ഇപ്പോള്‍ അതേ പദ്ധതിയുമായി രംഗത്തെത്തിയത് എന്നാണ് സോഷ്യൽ മീഡിയ പറയുന്നത്.
Post Your Comments