ന്യൂഡല്‍ഹി: ഉത്തരപ്രദേശിലെ പ്രയാഗ്രാജിലെ കുംഭമേളയില്‍ പങ്ക് ചേരുന്നതിനിടയിലാണ് പ്രധാനമന്ത്രി ശുചീകരണ തൊളിലാളികളുടെ കാലുകള്‍ കഴുകി തുടച്ച് ആദരവ് അര്‍പ്പിച്ചത്. അഞ്ചോളം തൊഴിലാളികളുള്‍ക്ക് പ്രധാനമന്ത്രി പാദങ്ങള്‍ കഴുകി ആദരവര്‍പ്പിച്ചു .
കുംഭമേള ‘സ്വഛ് കുംഭാക്കി മാറ്റുന്നതില്‍ ഇവര്‍ വഹിക്കുന്ന പങ്ക് കാണാതിരിക്കാന്‍ കഴിയില്ല എന്ന് പ്രധാനമന്ത്രി പറഞ്ഞു. ആരും തന്നെ അവരെ ശ്രദ്ധിക്കുന്നില്ലെങ്കിലും എത്ര ഭംഗിയാണ് അവര്‍ ഈ കുംഭമേള നടക്കുന്ന സ്ഥലം സൂക്ഷിക്കുന്നത്. ഇവര്‍ തികച്ചും പ്രശംസ അര്‍ഹിക്കുന്നുവെന്ന് പ്രധാനമന്ത്രി പറഞ്ഞു.
സ്വച്ഛ് കുംഭയില്‍ പങ്കാളികളായ എല്ലാവര്‍ക്കും ഹൃദയം നിറഞ്ഞ നന്ദിയും പ്രധാനമന്ത്രി പറയാന്‍ മറന്നില്ല. ത്രിവേണി സംഗമത്തില്‍ സ്നാനത്തിന് ശേഷം കിസാന്‍ സമ്മാന്‍ പദ്ധതിയുടെ ഉദ്ഘാടനത്തിനുശേഷമായിരുന്നു പ്രയാഗ്രാജിലേക്ക് പ്രധാനമന്ത്രി സന്ദര്‍ശനത്തിനായി എത്തിയത്.
Moments I’ll cherish for my entire life!
Honouring remarkable Safai Karamcharis, who have taken the lead when it comes to realising the dream of a Swachh Bharat!
I salute each and every person making a contribution towards a Swachh Bharat pic.twitter.com/IsjuCgjlkn
— Narendra Modi (@narendramodi) February 24, 2019
Post Your Comments