Latest NewsIndia

കേരളമുൾപ്പെടെ 141 മാലിന്യരഹിത നഗരങ്ങള്‍ക്ക് സ്റ്റാര്‍ റേറ്റിംഗ്, ഫൈവ്സ്റ്റാര്‍, ത്രീസ്റ്റാര്‍ ലഭിച്ച സംസ്ഥാനങ്ങൾ കാണാം

മാലിന്യരഹിത നഗരങ്ങള്‍ക്കായി 141 നഗരങ്ങളെയാണ് പരിഗണിച്ചത്.

ന്യൂഡല്‍ഹി: രാജ്യത്തെ 6 നഗരങ്ങളെ ഫൈവ്സ്റ്റാര്‍ മാലിന്യരഹിത നഗരങ്ങളായി പ്രഖ്യാപിച്ച്‌ കേന്ദ്രസര്‍ക്കാര്‍.സ്വഛ്‌ഭാരത് പദ്ധതി കോവിഡിനെതിരെ പോരാടാന്‍ കൂടുതല്‍ ശക്തി തരുന്നുണ്ടെന്ന് പറഞ്ഞുകൊണ്ട് കേന്ദ്ര മന്ത്രി ഹര്‍ദീപ്സിങ് പുരി ഫൈവ്സ്റ്റാര്‍ മാലിന്യരഹിത നഗരങ്ങളുടെ പ്രഖ്യാപനം നടത്തിയത്.

ഛത്തീസ്ഗണ്ഡിലെ അംബികാപൂര്‍, മധ്യപ്രദേശിലെ ഇന്‍ഡോര്‍, ഗുജറാത്തിലെ രാജ്‌ക്കോട്ട്,സൂറത്ത്, കര്‍ണാടകയിലെ മൈസൂര്‍, മഹാരാഷ്ട്രയുടെ നവി മുംബൈ എന്നീ നഗരങ്ങള്‍ക്കാണ് ഫൈവ് സ്റ്റാര്‍ മാലിന്യരഹിതനഗരമെന്ന പദവികിട്ടിയത്.കേരളത്തിലെ നഗരങ്ങള്‍ക്ക് നിര്‍ഭാഗ്യവശാല്‍ പട്ടികയില്‍ ഇടം പിടിക്കാന്‍ കഴിഞ്ഞിട്ടില്ല.മാലിന്യരഹിത നഗരങ്ങള്‍ക്കായി 141 നഗരങ്ങളെയാണ് പരിഗണിച്ചത്.

ഉത്തര്‍പ്രദേശ് കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ അജയ് കുമാര്‍ ലല്ലു അറസ്റ്റില്‍

ഇതില്‍ 6 നഗരങ്ങള്‍ക്ക് ഫൈവ് സ്റ്റാറും 65 നഗരങ്ങള്‍ക്ക് ത്രീ സ്റ്റാറും 70 നഗരങ്ങള്‍ക്ക് വണ്‍ സ്റ്റാറും ലഭിച്ചു.ആന്ധ്രാപ്രദേശിലെ തിരുപ്പതി, വിജയവാഡ എന്നീ നഗരങ്ങള്‍ക്കും ഗുജറാത്തിലെ അഹമ്മദാബാദിനുമെല്ലാം ത്രീസ്റ്റാറും ഹരിയാനയിലെ ഗ്വാളിയാര്‍, ഗുജറാത്തിലെ വഡോദര എന്നീ നഗരങ്ങള്‍ക്ക് വണ്‍ സ്റ്റാറുമാണ് നല്‍കിയിട്ടുള്ളത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button