Latest NewsIndia

ശുചിത്വ പ്രവർത്തനങ്ങളിൽ പങ്കെടുക്കുന്നവരെ ഭാവിയിൽ സ്വാതന്ത്ര്യ സമര സേനാനികളെപ്പോലെ സ്മരിക്കും : പ്രധാനമന്ത്രി

ന്യൂഡല്‍ഹി : ശുചിത്വപ്രവര്‍ത്തനങ്ങളില്‍ പങ്കുകൊള്ളുന്നവരെ സ്വാതന്ത്രസമര സേനാനികളെപ്പോലെ സ്മരിക്കും അവരാണ് ഗാന്ധിയുടെ യഥാര്‍ത്ഥ പിന്‍ഗാമികള്‍ : പ്രധാനമന്ത്രിനരേന്ദ്രമോദി. ബാപ്പുജിയുടെ 150-ാം ജന്മദിനാഘോഷത്തിന്റെ ഭാഗമായി സ്വച്ഛഭാരത് അഭിയാന്‍ പദ്ധതിയിലൂടെ രൂപം കൊടുത്ത സ്വച്ഛതാ ഹീ സേവ എന്ന പരിപാടി ഉദ്ഘാടനം ചെയ്യവേയാണ് പ്രധാനമന്ത്രി ശുചിത്വം ശീലമാക്കേണ്ടതിന്റെ ആവശ്യത്തെക്കുറിച്ച് അവബോധം നല്‍കിയത്.

രാജ്യത്ത് ശൗചാലയങ്ങളും യൂസ് മീ ( വേസ്റ്റ് ബാസ്‌ക്കറ്റ് ) തുടങ്ങിയ സ്ഥാപിച്ചത് കൊണ്ടുമാത്രം ശുചിത്വം ഉണ്ടാകില്ലെന്നും അത് ജീവിതത്തിന്റെ ഭാഗമാക്കി മാറ്റു ശുചിത്വം ശീലമാക്കണമെന്നും നരേന്ദ്ര മോദി ആവശ്യപെട്ടു. കഴിഞ്ഞ നാലു വർഷത്തിനുള്ളിൽ ഇന്ത്യയിലെ 450 ജില്ലകൾ പരസ്യ വിസർജ്ജന വിമുക്തമാകുമെന്ന് ആരും കരുതിയതല്ല. 20 സംസ്ഥാനങ്ങളും കേന്ദ്ര ഭരണ പ്രദേശങ്ങളും ഈ നേട്ടം കൈവരിച്ചു. മാലിന്യത്തിൽ നിന്ന് സമ്പത്ത് എന്ന ആശയം സാക്ഷാത്കരിക്കാനുള്ള ശ്രമത്തിലാണ് സർക്കാരെന്നും പൊതുജനങ്ങൾ നല്ല നല്ല ആശയങ്ങൾ കെമാറാന്‍ മടിക്കരുതെന്നും പ്രധാനമന്ത്രി അറിയിച്ചു.

രാജ്യത്തെ 17 സ്ഥലങ്ങളില്‍ സമ്മേളിച്ച ജനങ്ങളുമായി വീഡിയോ കോണ്‍ഫറന്‍സ് മുഖേനയാണ് പ്രധാനമന്ത്രി തന്‍റെ ആശയങ്ങള്‍ പങ്കുവെച്ചത്. ആത്മീയ നേതാക്കളായ സദ്ഗുരു ജഗ്ഗി വാസുദേവ്, ശ്രീ ശ്രീ രവിശങ്കർ, മാതാ അമൃതാനന്ദമയി, അജ്മീർ ദർഗയിലെ അന്തേവാസികൾ, അമിതാഭ് ബച്ചൻ, രത്തൻ ടാറ്റ, ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, ലഡാക്കിലെ ഐ.ടി.ബി.പി സൈനികർ, ഗുജറാത്ത് മെഹ്സാനയിലെ ക്ഷീരകർഷകർ, നോയിഡയിലെ മാദ്ധ്യമ പ്രവർത്തകർ, അസാം ദിബ്രുഗഡിലെ സ്കൂൾ വിദ്യാർത്ഥികൾ, റേവാരിയിലെ റെയിൽവേ ജീവനക്കാർ തുടങ്ങിയവരും സാധാരണ ജനങ്ങളും സംവാദത്തിൽ പങ്കെടുത്തു

shortlink

Related Articles

Post Your Comments

Related Articles


Back to top button