ജീവിത സാഹചര്യങ്ങളിലും സാക്ഷരതയിലും ഏറെ മുന്നിലുള്ള കേരളത്തിലുള്ളത് രണ്ട് ലക്ഷത്തോളം ചേരി നിവാസികളെന്ന് റിപ്പോര്‍ട്ട്. കേരളത്തിലെ 19 മുന്‍സിപ്പാലിറ്റികളിലായി രണ്ട് ലക്ഷത്തോളം ആളുകള്‍ ഇപ്പോഴും ചേരികളിലാണ് താമസിക്കുന്നത്. ഏറ്റവും കൂടുതല്‍ ചേരികളുള്ള ജില്ല തൃശൂരാണെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. ട്രംപ് ഗുജറാത്തില്‍ വന്നതു നന്നായെന്നും കേരളത്തിലെങ്ങാനും വന്നിരുന്നെങ്കില്‍ ചേരികള്‍ വനിത മതില്‍ കെട്ടി മറക്കേണ്ടി വരുമായിരുന്നു എന്നുമാണ് സമൂഹ മാദ്ധ്യമങ്ങളില്‍ ഉയരുന്ന പരിഹാസം.
Read Also : നവോത്ഥാന മൂല്യങ്ങൾ സംരക്ഷിക്കുക എന്ന സന്ദേശവുമായി വനിതാ മതില്‍ ഉയര്‍ന്നു
കേരളത്തില്‍ ഒരു ലക്ഷത്തോളം ആളുകളാണ് ചേരികളില്‍ കഴിയുന്നത്. സ്ത്രീകളുടെ എണ്ണം ഇതിലും കൂടുതലാണ്. ഒരു ലക്ഷത്തിലധികം സ്ത്രീകളാണ് സംസ്ഥാനത്തെ വിവിധ ചേരികളില്‍ കഴിയുന്നത്. 20,000ത്തോളം ചേരികളാണ് തൃശൂര്‍ ജില്ലയില്‍ മാത്രമുള്ളത്. 75,000ത്തോളം പേര്‍ ഇവിടെ മാത്രം താമസിക്കുന്നുണ്ട്. നിരവധി ചേരികളാണ് കോഴിക്കോടും പാലക്കാടുമുള്ളത്.
അഹമ്മദാബാദില്‍ ട്രംപിന്റെ സന്ദര്‍ശനത്തോടനുബന്ധിച്ച് ചേരികള്‍ മതില്‍ കെട്ടി മറക്കുകയാണെന്ന ആരോപണം ഉയരുന്നതിനിടെയാണ് കേരളത്തിലെ പരിതാപകരമായ അവസ്ഥയെക്കുറിച്ച് സമൂഹമാദ്ധ്യമങ്ങളില്‍ ചൂടുപിടിച്ച ചര്‍ച്ചകള്‍ നടക്കുന്നത്. സംസ്ഥാന സര്‍ക്കാരിനെതിരെ വിമര്‍ശനവുമായി നിരവധിയാളുകളാണ് രംഗത്തെത്തിയത്. മറ്റ് സംസ്ഥാനങ്ങളിലേക്ക് എത്തി നോക്കുന്നവര്‍ സ്വന്തം നാടിന്റെ അവസ്ഥ മനസിലാക്കണമെന്നും ട്രംപ് കേരളത്തില്‍ വന്നിരുന്നെങ്കില്‍ ചേരികള്‍ വനിതാ മതില്‍ കെട്ടി മറക്കാമായിരുന്നു തുടങ്ങിയ പരിഹാസങ്ങളാണ് സമൂഹ മാദ്ധ്യമങ്ങളില്‍ ഉയര്‍ന്നു വരുന്നത്.
Post Your Comments