ന്യൂഡല്‍ഹി: സ്വച്ഛ് ഭാരത്’ വിജയകരമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. പദ്ധതി 90 ശതമാനവും വിജയത്തിലെത്തിക്കാന്‍ നാല് വർഷത്തിനിടെ കഴിഞ്ഞു. ഗാന്ധി ജയന്തിക്ക് മുന്നോടിയായി ആരംഭിച്ച “സ്വച്ഛത ഹി സേവ’ പദ്ധതി ഉദ്ഘാടനം ചെയ്ത്കൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. പദ്ധതിയുടെ ഭാഗമായി ഇതുവരെ ഒന്‍പത് കോടി ശുചിമുറികള്‍ നിര്‍മ്മിക്കാനായി.
15 ദിവസം നീണ്ട് നില്ക്കുന്ന “സ്വച്ഛത ഹി സേവ’ പദ്ധതിയും വിജയത്തിലെത്തിക്കണമെന്നും ആഹ്വാനം ചെയ്തു. മഹാത്മ ഗാന്ധി സ്വപ്നം കണ്ട സ്വച്ഛ ഭാരതം സാധ്യമാക്കാനുള്ള ഉദ്യമത്തിന് എല്ലാവരുടെയും പിന്തുണ വേണമെന്നും മോദി ആവശ്യപ്പെട്ടു. “സ്വച്ഛ് ഭാരത്’ പദ്ധതിക്ക് അകമഴിഞ്ഞ പിന്തുണ നല്കിയ അമിതാഭ് ബച്ചനും രത്തന്‍ ടാറ്റയും അടക്കമുള്ള ഏറെ പ്രമുഖര്‍ പുതിയ പദ്ധതിയ്ക്കും പിന്തുണയറിയിച്ച് രംഗത്തെത്തിയിട്ടുണ്ട്.
Post Your Comments