ഗാസിയാബാദ്: : വനിതാ പോലീസുകാരിയെ 15 വയസുകാരിയായ മകളും കാമുകനും ചേര്‍ന്ന് കൊലപ്പെടുത്തി. ഗാസിയാബാദിനെ ബ്രിജ് വിഹാര്‍ കോളനിയില്‍ വെള്ളിയാഴ്ചയാണ് സംഭവം. ഹെഡ് കോണ്‍സ്റ്റബിള്‍ ആയ പോലീസുകാരിയാണ് മരിച്ചത്. പ്രണയബന്ധത്തിന് എതിർപ്പ് നിന്നതിന് സ്ട്രിംഗ് ഉപയോഗിച്ച് അമ്മയെ മകളും കാമുകനും ചേര്‍ന്ന് ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നു. ബീഹാറില്‍ നിന്നെത്തിയ ഭർത്താവ് ആണ് ബോധരഹിതയായി കിടക്കുന്ന ഭാര്യയെ കണ്ടത്. ഉടൻ തന്നെ വിവരം പോലീസിനെ അറിയിച്ച ശേഷം ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. കൊലപാതകം നടത്തിയ മകളെയും കാമുകനെയും കസ്റ്റഡിയില്‍ എടുത്തു.
Post Your Comments