മെക്സിക്കോ : കാമുകിയെ കഴുത്തറുത്ത് കൊന്ന കാമുകന്‍ അറസ്റ്റില്‍. മെക്സിക്കോയിലെ ഗുസ്റ്റാവോ മഡേറോയിലായിരുന്നു സംഭവം. ഇന്‍ഗ്രിത് എക്സാമിലെ വാര്‍ഗസ് എന്ന 26 കാരിയായ യുവതിയാണ് കൊലചെയ്യപ്പെട്ടത്.സിവില്‍ എന്‍ജിനീയറായ എറിക് ഫ്രാന്‍സിസ്‌കോ പിടിയിലായത്.
കമിതാക്കള്‍ക്കിടയിലുണ്ടായ വഴക്കാണ് ദാരുണമായ കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് മെക്‌സിക്കന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. കൃത്യം നടക്കുന്നതിന് മുന്‍പ് ഇരുവരും തമ്മില്‍ വഴക്കിട്ടിരുന്നു. ഇതിനിടെ എറിക്കിനെ കൊല്ലുമെന്ന് ഇന്‍ഗ്രിത് ഭീഷണിപ്പെടുത്തി.എറിക്കും ഇതേരീതിയില്‍ തിരിച്ചും പ്രതികരിച്ചു. തൊട്ട് പിന്നാലെ ഇന്‍ഗ്രിത് ഒരു കത്തിയെടുത്ത് എറിക്കിനെ കുത്തി പരിക്കേല്‍പ്പിക്കുകയ്യിരുന്നു. കുത്തേറ്റിട്ടും ചിരിച്ചുകൊണ്ട് എറിക് വീണ്ടും തന്നെ കുത്താനാണ് കാമുകിയോട് ആവശ്യപ്പെട്ടത്. രണ്ടുതവണ കുത്തിയതിന് പിന്നാലെ എറിക് ഈ കത്തി പിടിച്ച് വാങ്ങുകയും യുവതിയെ കഴുത്തറുത്ത് കൊലപ്പെടുത്തുകയുമായിരുന്നു.
ഇന്‍ഗ്രിതിനെ കൊലപ്പെടുത്തിയ ശേഷം മൃതദേഹം വെട്ടി നുറുക്കി കഷണങ്ങളാക്കി. ഇതില്‍ ചില ഭാഗങ്ങള്‍ ശുചി മുറിയിലെ ക്ലോസറ്റില്‍ തള്ളി. മറ്റു ചിലത് പ്ലാസ്റ്റിക് കവറിലാക്കി വലിച്ചെറിഞ്ഞതായും പ്രതി പോലീസിനോട് പറഞ്ഞു.യുവതിയുടെ ആന്തരികാവയങ്ങളും കണ്ണുകളും ചുഴന്നെടുത്തതിനു ശേഷം അവ ഓടയില്‍ എറിഞ്ഞു കളഞ്ഞെന്നും ഇയാള്‍ െപാലീസിനോട് പറഞ്ഞു. സംഭവത്തിന് ശേഷം ചോരയില്‍ കുളിച്ച് പുറത്തിറങ്ങിയ എറിക്കിനെ കണ്ട സമീപവാസികളാണ് വിവരം പോലീസില്‍ അറിയിച്ചത്. തുടര്‍ന്ന് പോലീസെത്തി ഇയാളെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. അപ്പാര്‍ട്ട്മെന്റിന് സമീപത്ത് നിന്ന് പ്ലാസ്റ്റിക് കവറില്‍ ഉപേക്ഷിച്ച ശരീര ഭാഗങ്ങളും കണ്ടെത്തിയിരുന്നു.
അപ്പാര്‍ട്ട്‌മെന്റിന്റെ പലഭാഗങ്ങളില്‍ നിന്നും പ്ലാസ്റ്റിക് കവറിലാക്കി വലിച്ചെറിഞ്ഞ മൃതദേഹഭാഗങ്ങള്‍ പോലീസ് കണ്ടെടുത്തിരുന്നു. അതേസമയം യുവതിയുടെ കൊലപാതകത്തില്‍ സമൂഹമാധ്യമങ്ങളിലടക്കം ശക്തമായ പ്രതിഷേധം തുടരുന്നു.
Post Your Comments