കുവൈറ്റ് : പ്രവാസി വിദ്യാര്‍ത്ഥികള്‍ക്കും നഴ്‍സുമാര്‍ക്കും പുതിയ ഡ്രൈവിങ് ലൈസന്‍സുകള്‍ അനുവദിക്കുന്നതിന് വിലക്ക് ഏർപ്പെടുത്തി കുവൈറ്റ്. ആഭ്യന്തര മന്ത്രാലയത്തിന്റേതാണ് ഉത്തരവ്. നിലവില്‍ ഡ്രൈവിങ് ലൈസന്‍സുള്ള വിദ്യാര്‍ത്ഥികളും നഴ്‍സുമാരും അത് പുതുക്കണമെങ്കിൽ രജിസ്ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയിരിക്കണം. വിദ്യാര്‍ത്ഥികള്‍ അവർ പഠിക്കുന്ന സര്‍വകലാശാലയില്‍ നിന്നോ പബ്ലിക് അതോരിറ്റി ഫോര്‍ അപ്ലൈഡ് എജുക്കേഷന്‍ ആന്റ് ട്രെയിനിങില്‍ നിന്നോ ഉള്ള സര്‍ട്ടിഫിക്കറ്റും നഴ്‍സുമാര്‍ തൊഴിലുടമ നല്‍കുന്ന സര്‍ട്ടിഫിക്കറ്റുമാണ് ഹാജരാക്കേണ്ടത്.
Also read : സൗദി അറേബ്യയിൽ പ്രവാസി മലയാളി ജീവനൊടുക്കി
കുവൈറ്റിൽ പ്രവാസികള്‍ക്ക് ലൈസന്‍സ് ലഭിക്കുന്നതിന് നിലവിലുള്ള നിബന്ധനകള്‍ നഴ്‍സുമാർക്കും വിദ്യാര്‍ത്ഥികൾക്കും ബാധകമല്ലായിരുന്നു. എന്നാല്‍ ഇതുപയോഗിച്ച് ചില പ്രവാസികള്‍ ലൈസന്‍സ് നേടുന്നതിന് വേണ്ടിമാത്രം സര്‍വകലാശാലകളില്‍ വിദ്യാര്‍ത്ഥികളായി രജിസ്റ്റര്‍ ചെയ്യുകയും പിന്നീട് പഠനം നടത്താതിരിക്കുകയും ചെയ്യുന്നതായി അധികൃതര്‍ കണ്ടെത്തിയെന്നും ഇതിനു ശേഷമാണ് നടപടിയെന്നും പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
Post Your Comments