Latest NewsNewsSaudi ArabiaGulf

സൗദി അറേബ്യയിൽ പ്രവാസി മലയാളി ജീവനൊടുക്കി

ദമ്മാം : സൗദി അറേബ്യയിൽ പ്രവാസി മലയാളി ജീവനൊടുക്കി. കണ്ണൂർ കുരിക്കളവളപ്പിൽ വരദൂർ സ്വദേശി മുയ്യം ആബിദിനെ (25) ആണ് താമസസ്ഥലത്ത് ആത്മഹത്യ ചെയ്തത്. തിങ്കളാഴ്ച്ച പുലർച്ചെയായിരുന്നു സംഭവം. ഒരാഴ്ചയായി മാനസികാസ്വാസ്ഥ്യം പ്രകടിപ്പിച്ചിരുന്നതായി പറയുന്നു. ഇതോടെ നാട്ടുകാരനായ ജുനൈദ് കമ്പനിയുമായി സംസാരിച്ച് രണ്ടു ദിവസത്തിനുള്ളിൽ യുവാവിനെ നാട്ടിൽ വിടാനുള്ള ഒരുക്കങ്ങൾ പുരോഗമിക്കുന്നതിനിടെയാണ് ജീവനൊടുക്കിയത്.

Also read : സൗദിയിൽ പ്രവാസി മലയാളിയെ മരിച്ച നിലയില്‍ കണ്ടെത്തി

മൃതദേഹം നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങൾ സാമൂഹിക പ്രവർത്തകരുടെ നേതൃത്വത്തിൽ നടക്കുന്നു. ഒരു വർഷം മുമ്പാണ് മുയ്യം ആബിദ് ദമ്മാമിലെത്തിയത്. അവിവാഹിതനാണ്. പിതാവ്: അഷ്റഫ്. മാതാവ്: അസ്മ. സഹോദരങ്ങൾ: അസീന, ആഷിക്.

shortlink

Related Articles

Post Your Comments

Related Articles


Back to top button