പനാജി : ഐഎസ്എല്ലിൽ ഒരു എഫ് സി ഗോവ തേരോട്ടം. രണ്ടിനെതിരെ അഞ്ച് ഗോളുകൾക്കാണ് മുംബൈ എഫ് സിയെ തോൽപ്പിച്ചത്. ഫെറാൻ(20,80), ഹ്യൂഗോ ബൊമോസ്(38), ജാക്കി ചന്ദ് സിംഗ്(39) എന്നിവരുടെ കാലുകളിൽ നിന്നാണ് നാല് വിജയ ഗോളുകൾ പിറന്നപ്പോൾ മുംബൈയുടെ മുഹമ്മദ് റാഫിയുടെ(87) ഓൺ ഗോൾ ഗോവയ്ക്ക് അഞ്ചാമത്തെ ഗോൾ നേടി കൊടുത്തു. മുംബൈക്കായി റൗളിൻ ബോർഗിസ്(18), ബിപിൻ സിംഗ്(57) എന്നിവർ ആശ്വാസ ഗോൾ നേടി.
The Islanders' top-four hopes are dealt a blow after the Gaurs hit 5⃣ at the Fatorda!#FCGMCFC #HeroISL #LetsFootball pic.twitter.com/MjqIb8Zmsg
— Indian Super League (@IndSuperLeague) February 12, 2020
ഈ ജയത്തോടെ 17മത്സരങ്ങളിൽ 36പോയിന്റ് നേട്ടവുമായി, എടികെയിൽ നിന്നും ഒന്നാം സ്ഥാനം തിരിച്ചുപിടിച്ചു. തോറ്റെങ്കിലും മുംബൈയുടെ പ്ലേ ഓഫ് സാധ്യതകൾ നഷ്ടമായില്ല. 17മത്സരങ്ങളിൽ 26പോയിന്റുമായി നാലാം സ്ഥാനത്ത് തുടരുന്നു. 16മത്സരങ്ങളിൽ 29പോയിന്റുമായി ബെംഗളൂരുവാണ് മൂന്നാമൻ.
Also read : ഡി ജോങ്ങിനെ കളിപ്പിക്കുന്ന രീതി ശരിയെല്ലെന്ന് മുന്‍ പരിശീലകന്‍ ; കളിപ്പിക്കേണ്ടത് ഇങ്ങനെ
കഴിഞ്ഞ ദിവസം നടന്ന നോർത്ത് ഈസ്റ്റ് യുണൈറ്റഡ്, ജംഷഡ്‌പൂർ എഫ് സി മത്സരം സമനിലയിലാണ് അവസാനിച്ചത്. അവസാന നിമിഷത്തെ ആവേശപ്പോര് ഫലം കണ്ടില്ല, ആശ്വാസ ജയം ലക്ഷ്യമാക്കി ഇറങ്ങിയ ടീമുകൾ മൂന്ന് ഗോൾ വീതമാണ് നേടിയത്. ഫെഡറികോ ഗ്യാല്ലേഗോ, റെഡീം ട്യാങ്, ജോസ് ഡേവിഡ് എന്നിവർ നോർത്ത് ഈസ്റ്റിനായി ഗോളുകൾ നേടിയപ്പോൾ ഡേവിഡ് ഗ്രാൻഡെ, നോയി അക്കോസ്റ്റ, മെമോ എന്നിവർ ജാംഷെഡ്പൂരിനായി ഗോളുകൾ നേടി.
അതേസമയം തന്നെ ടീമിന് തിരിച്ചടിയായി 87ആം മിനിറ്റിൽ ഫാറൂഖ് ചൗധരി ചുവപ്പ് കാർഡ് കണ്ടു പുറത്തായി. ഈ മത്സരത്തോടെ നോർത്ത് ഈസ്റ്റ് യുണൈറ്റഡ് 15 മത്സരങ്ങളിൽ 13 പോയിന്റുമായി ഒൻപതാം സ്ഥാനത്തു തുടരുന്നു. 16മത്സരങ്ങളിൽ 17 പോയിന്റുമായി ഏഴാം സ്ഥാനത്താണ് ജംഷെഡ്പൂർ.
Post Your Comments