സമീപകാലത്ത് ബാഴ്‌സലോണ നടത്തിയ ഏറ്റവും മികച്ച സൈനിംഗുകളിലൊന്നാണ് നെതര്‍ലന്‍ഡ് മധ്യനിരതാരം ഫ്രാങ്കി ഡി ജോങ്ങിന്റേത്. ബാഴ്‌സലോണയുടെ മധ്യനിരയിലെ സ്ഥിരം സാന്നിധ്യമാണിപ്പോള്‍ ഡി ജോങ്. എന്നാല്‍ ബാഴ്‌സ ഡി ജോങ്ങിനെ കളിപ്പിക്കുന്ന രീതി ശരിയെല്ലെന്ന് വിമര്‍ശിച്ചിരിക്കുകയാണ് അയാക്‌സ് പരിശീലകന്‍ എറിക് ടെന്‍ ഹാഗ്. കഴിഞ്ഞ സീസണില്‍ ഡച്ച് ക്ലബ് അയാക്‌സിനായി നടത്തിയ മിന്നുന്ന പ്രകടനമാണ് ഇക്കുറി ഡി ജോങ്ങിന്റെ സ്വപ്നം കണ്ട ക്ലബിലേക്കെത്തിച്ചത്.
കഴിഞ്ഞ സീസണില്‍ ടെന്‍ ഹാഗിന്റെ കീഴിലാണ് ഡി ജോങ് സൂപ്പര്‍ താരമായി മാറുന്നത്. ബാഴ്‌സ ഡി ജോങ്ങിനെ ഒരു അറ്റാക്കിങ് മിഡ്ഫീല്‍ഡര്‍ എന്ന തരത്തിലാണ് കളിപ്പിക്കുന്നത് എന്നാല്‍ ഡി ജോങ്ങിന്റെ മികവ് പൂര്‍ണമായി ഉപയോഗിക്കാന്‍ ഇങ്ങനെയല്ല കളിപ്പിക്കേണ്ടതെന്നാണ് ടെന്‍ ഹാഗ് പറയുന്നത്. ഡി ജോങ് ഒരിക്കലും അക്രമിച്ച് മുന്നേറുന്ന കളിക്കാരനല്ല, അതിനാല്‍ തന്നെ ഒരു പത്താം നമ്പര്‍ കളിക്കാരനെന്ന നിലയില്‍ ഡി ജോങ്ങിനെ കാണാനാകില്ലെന്നും അദ്ദേഹം പറഞ്ഞു.
പ്രത്യാക്രമണത്തിലും പന്ത് കൈമാറുന്നതിലും പൊസെഷന്‍ നിലനിര്‍ത്തുന്നതിലും മികവ് പുലര്‍ത്തുന്ന കളിക്കാരനാണ് താരം. എതിര്‍ പെനാല്‍റ്റി ബോക്‌സില്‍ കളിക്കുന്നതിലല്ല, അവിടേക്ക് നിരന്തരം പന്തെത്തിക്കുന്നതിലാണ് ഡി ജോങ്ങിന്റെ മികവ് എന്നും ടെന്‍ ഹാഗ് പറഞ്ഞു. ഡി ജോങ് ഫുട്‌ബോളിലെ ആധുനിക മിഡ്ഫീല്‍ഡര്‍മാരിലൊരാളാണ്. അക്രമിക്കാനും പ്രതിരോധിക്കാനും നന്നായിയറിയാം. അത് രണ്ടും ചെയ്യാന്‍ പറ്റുന്ന ഒരു പൊസിഷന്‍ താരത്തിന് നല്‍കണം, അയാക്‌സില്‍ ഡി ജോങ്ങിന് ഞങ്ങള്‍ അത്തരമൊരു റോള്‍ നല്‍കിയിരുന്നു എന്നും ടെന്‍ ഹാഗ് പറഞ്ഞു.
Post Your Comments